ന്യൂഡൽഹി: ഇന്ത്യന്‍ വ്യോമസേന കാത്തിരിക്കുന്ന ഇരട്ട ഹൃദയമുള്ള റാഫേല്‍ യുദ്ധവിമാനങ്ങള്‍ സ്വീകരിക്കാന്‍ രാജ്നാഥ് സിങ്ങും, എയര്‍ ചീഫ് മാര്‍ഷലും അടുത്ത മാസം പാരീസിലേക്ക് പോകും. ഇതുസംബന്ധിച്ചുള്ള സ്ഥിരീകരണം കേന്ദ്ര സര്‍ക്കാര്‍ അധികൃതർക്ക് കൈമാറി.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന ഫ്രാന്‍സ് സന്ദര്‍ശനത്തില്‍ ഫ്രാന്‍സുമായുള്ള പ്രതിരോധ സഹകരണത്തെ സംബന്ധിച്ച് കൂടുതല്‍ ചര്‍ച്ചനടത്തും.36 യുദ്ധവിമാനങ്ങളില്‍ ആദ്യത്തേതാകും സെപ്റ്റംബര്‍ 20ന് സ്വീകരിക്കുക. സെപ്റ്റംബര്‍ 20ന് നടക്കുന്ന കൈമാറ്റ ചടങ്ങില്‍ ഫ്രാന്‍സിന്റെ ഉന്നത സൈനികരും പങ്കെടുക്കും.
ഇന്ത്യന്‍ വ്യോമസേനയുടെ ഉന്നതതല സംഘം പാരീസിലെത്തി വിമാനം എത്തിക്കുന്നതിനായുള്ള ക്രമീകരണങ്ങളെല്ലാം നടത്തികഴിഞ്ഞു.പൈലറ്റുമാരുടെ പരിശീലനം ഉള്‍പ്പെടെ കാര്യങ്ങള്‍ വ്യോമസേന പൂര്‍ത്തിയാക്കിയിട്ടുണ്ട്.
.
Post Your Comments