
തിരുവനന്തപുരം: ചെക്കുകേസിൽ യൂ എ ഇയിൽ അറസ്റ്റിലായ തുഷാർ വെള്ളാപ്പള്ളിക്കെതിരെ സമഗ്രമായ അന്വേഷണം വേണമെന്ന് ബിഡിജെഎസ് പാർട്ടി സംസ്ഥാന കൗണ്‍സില്‍. ബിഡിജെഎസ് അധ്യക്ഷനെതിരെയുള്ള കേസിൽ നിജസ്ഥിതി ജനങ്ങൾക്ക് ഉടൻ ബോധ്യപ്പെടേണ്ടതുണ്ട്.
എന്‍ഡിഎ സംസ്ഥാന കണ്‍വീനർ കൂടിയാണ് തുഷാർ വെള്ളാപ്പള്ളി. 14 വര്‍ഷം മുമ്പുള്ള ഇടപാടുകളുടെ പേരിലാണ് ചെക്ക് കേസും അറസ്റ്റുമുണ്ടായത്. ഇതിന് പിന്നില്‍ ഗൂഢാലോചനയുണ്ട്. പരാതിക്കാരനുമായുള്ള പങ്കാളിത്തം അവസാനിപ്പിച്ചിട്ട് തന്നെ പത്ത് വര്‍ഷത്തിലേറെയായി. പാർട്ടി നേതാക്കൾ പറഞ്ഞു.
ALSO READ: തുഷാറിനെതിരെ പരാതി നൽകിയ മതിലകം സ്വദേശിയുടെ വീട്ടിൽ പോലീസ് പരിശോധന
സംശുദ്ധമായ രാഷ്ട്രീയ പശ്ചാത്തലമുള്ള തുഷാറിനെ കെണിയില്‍പ്പെടുത്താന്‍ ശ്രമിച്ചവരുടെ ലക്ഷ്യങ്ങള്‍ പുറത്തുകൊണ്ടുവരേണ്ടതുണ്ട്. പാര്‍ട്ടി നേതാവിനെ ഒറ്റപ്പെടുത്തി ആക്രമിക്കാനുള്ള ഏതു നീക്കത്തെയും ചെറുക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളിക്ക് സംസ്ഥാന കൗണ്‍സില്‍ പൂര്‍ണ പിന്തുണയും പ്രഖ്യാപിച്ചു.
Post Your Comments