വിമാനം തകര്‍ന്ന് വീണ് ഡ്യൂട്ടിക്കിടെ ടെലിവിഷന്‍ റിപ്പോര്‍ട്ടര്‍ കൊല്ലപ്പെട്ടു. ന്യൂ ഓര്‍ലിയാന്‍സിലെ ലേക്ഫ്രണ്ട് വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.
53 കാരിയായ നാന്‍സി പാര്‍ക്കറിനാണ് ദാരുണാന്ത്യമുണ്ടായത്. കഴിഞ്ഞ 23 വര്‍ഷമായി ഫോക്‌സ് അഫിലിയേറ്റായ ഡബ്ല്യുവിയുവില്‍ ഇവര്‍ ജോലി ചെയ്തു വരികയായിരുന്നു. അപകടത്തില്‍ വിമാനത്തിന്റെ പൈലറ്റായ ഫ്രാങ്ക്‌ലിന്‍ ജെ.പി. അഗസ്റ്റസും കൊല്ലപ്പെട്ടു. വിമാനത്തില്‍ പൈലറ്റുമൊത്ത് റിപ്പോര്‍ട്ടിന്റെ ഭാഗമായുള്ള ചിത്രീകരണം നടത്തുന്നതിനിടെയായിരുന്നു അപകടമുണ്ടായത്.
READ ALSO: അവധികളുടെ പൂരം; ഓണക്കാല അവധികള്‍ ഇങ്ങനെ
ലേക്ഫ്രണ്ട് വിമാനത്താവളത്തിന് ഏകദേശം ഒന്നര മൈല്‍ തെക്ക് അജ്ഞാതമായ സാഹചര്യത്തിലാണ് പിറ്റ്‌സ് എ -2 ബി വിമാനം തകര്‍ന്നതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പ്രസ്താവനയില്‍ പറഞ്ഞു. തകരാറിനെക്കുറിച്ച് ദേശീയ ഗതാഗത സുരക്ഷാ ബോര്‍ഡ് അന്വേഷണം നടത്തും. ജോണ്‍ സ്‌നെലിനൊപ്പം രണ്ട് പതിറ്റാണ്ടിലേറെയായി നാന്‍സി പാര്‍ക്കര്‍ ഫോക്‌സ് 8 കോ-ആങ്കറായി നമുക്കായി വാര്‍ത്തകള്‍ നല്‍കിക്കൊണ്ടിരിക്കുകയായിരുന്നെന്ന് ന്യൂ ഓര്‍ലിയന്‍സ് മേയര്‍ ലാറ്റോയ കാന്‍ട്രെല്‍ പ്രസ്താവനയില്‍ പറഞ്ഞു.
തന്റെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ടതും അതിശയകരവുമായ വ്യക്തി ഇല്ലാതായെന്നായിരുന്നു പാര്‍ക്കറുടെ ഭര്‍ത്താവ് ഗ്ലിന്‍ ബോയ്ഡ് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചത്. ഏറെ മിടുക്കിയും കഴിവുള്ളവളുമായിരുന്ന ഭാര്യയുടെ അകാലമരണത്തില്‍ മനസ് തകര്‍ന്നായിരുുന്ന ഗ്ലിന്‍ ബോയ്ഡിന്റെ കുറിപ്പ്.
Post Your Comments