Latest NewsNewsInternational

സൈനിക വിമാനം തകര്‍ന്നുവീണ് 46 മരണം

സുഡാന്‍: സൈനിക വിമാനം തകര്‍ന്നുവീണ് 46 പേര്‍ മരിച്ചു. പത്തുപേര്‍ക്ക് പരുക്കേറ്റു. ഖാര്‍തൂം നഗരത്തിന് സമീപം ജനവാസ മേഖലയിലാണ് വിമാനം തകര്‍ന്നുവീണത്. വടക്കന്‍ ഒംദര്‍മാനിലെ വാദി സൈദാന്‍ സൈനിക വിമാനത്താവളത്തിന് സമീപമാണ് അപകടമുണ്ടായത്.

Read Also: അമ്മൂമ്മയുടെ മാല പണയം വെച്ച് അഫാൻ കടം തീർത്തു ; പിന്നീട് പോയത് മറ്റുള്ളവരെ വകവരുത്താൻ : ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്ത്

മുതിര്‍ന്ന സൈനിക ഉദ്യോഗസ്ഥര്‍ അടക്കം കൊല്ലപ്പെട്ടു എന്നാണ് വിവരം. ടേക്ക് ഓഫ് ചെയ്യുന്നതിനിടെ വിമാനം തകര്‍ന്നുവീഴുകയായിരുന്നു. സാങ്കേതിക തകരാറാണ് അപകടത്തിന് കാരണം എന്നാണ് പ്രാഥമിക നിഗമനം. കൊല്ലപ്പെട്ടവരില്‍ സിവിലിയന്‍മാരും ഉള്‍പ്പെട്ടിട്ടുണ്ട്. പ പരുക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button