Latest NewsKerala

ഗൈഡ് കോപ്പിയടിച്ച് പി.എസ്.സി; പരീക്ഷയില്‍ നൂറ് ചോദ്യങ്ങളില്‍ എണ്‍പതെണ്ണവും വള്ളി പുള്ളി തെറ്റാതെ പകര്‍ത്തി

തിരുവനന്തപുരം: പി.എസ്.സിയുടെ വിശ്വാസ്യതയെ ചോദ്യം ചെയ്ത് അസിസ്റ്റന്റ് പബ്ലിക് പ്രോസിക്യൂട്ടര്‍ (എപിപി) പരീക്ഷ. പരീക്ഷയില്‍ ആകെയുള്ള നൂറ് ചോദ്യങ്ങളില്‍ എണ്‍പതെണ്ണവും ഒരു സ്വകാര്യ പ്രാസാധകരിറക്കിയ ഗൈഡില്‍ നിന്നും കോപ്പിയടിച്ചതാണെന്ന് ആരോപണം. വള്ളി പുള്ളി തെറ്റാതെ ചോദ്യങ്ങള്‍ പകര്‍ത്തിയെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്. ഈ വര്‍ഷം ജനുവരി 22നായിരുന്നു പരീക്ഷ. പരീക്ഷയെഴുതിയ ഉദ്യോഗാര്‍ത്ഥികളില്‍ ചിലര്‍ക്ക് ഈ ഗൈഡില്‍ നിന്നും ചോദ്യമുണ്ടാവുമെന്ന അറിവുണ്ടായിരുന്നതായും ആരോപണമുണ്ട്.

READ ALSO:  ഞായറാഴ്ച കല്യാണം നടക്കാനിരുന്ന ഓഡിറ്റോറിയം തകര്‍ന്നു വീണു : തകര്‍ന്നത് വയല്‍ നികത്തി നിര്‍മിച്ച കെട്ടിടം

അതേസമയം തെളിവുകളടക്കം പരാതി നല്‍കിയെങ്കിലും പി.എസ്.സി ഇതു കണ്ടഭാവം നടിച്ചില്ലെന്നും പരാതിയുണ്ട്. യൂണിവേഴ്‌സിറ്റി കോളേജിലെ സഹപാഠിയെ കുത്തിയ കേസില്‍ മുന്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെയുള്ള പൊലീസ് അന്വേഷണം ഒടുവില്‍ എത്തിച്ചേര്‍ന്നത് പി.എസ്.സി പരീക്ഷ അട്ടിമറിച്ച സംഭവത്തിലാണ്. ഈ പരീക്ഷ വിവാദത്തിന്റെ കേസ് അന്വേഷണവും ഇപ്പോള്‍ നിലച്ചമട്ടിലാണെന്ന ആരോപണം നിലനില്‍ക്കെയാണ് പുതിയ വിവാദം.

READ ALSO:  പ്രളയ ജലത്തില്‍ മുങ്ങിയ കിണര്‍ ഒരുമണിക്കൂറിനുള്ളില്‍ വറ്റി വരണ്ടു : കിണറിലെ മാറ്റത്തില്‍ വീട്ടുകാര്‍ ആശങ്കയില്‍

shortlink

Related Articles

Post Your Comments

Related Articles


Back to top button