Latest NewsNewsInternational

325 യാത്രക്കാരുമായി പോയ വിമാനം അപകടത്തില്‍പ്പെട്ടു: 30 ലധികം യാത്രക്കാര്‍ക്ക് പരിക്ക്

മാഡ്രിഡ്: എയര്‍ യൂറോപ്പ് എയര്‍ലൈന്‍സിന്റെ വിമാനം ആകാശച്ചുഴിയില്‍പ്പെട്ട് 30ലധികം പേര്‍ക്ക് പരിക്ക്. സ്പെയിനില്‍ നിന്നും ഉറുഗ്വേയ്ക്ക് പുറപ്പെട്ട എയര്‍ യൂറോപ്പ ബോയിംഗ് UX045 വിമാനമാണ് അപകടത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ പറഞ്ഞു.

Read Also: മാവ് കുഴയ്ക്കാതെയും പരത്താതെയും 5 മിനിറ്റിൽ പൂരി തയ്യാർ

അറ്റ്ലാന്റിക്കിന് മുകളിലൂടെ പറന്ന വിമാനം പെട്ടന്ന് ആകാശച്ചുഴിയില്‍പ്പെടുകയായിരുന്നു. 325 യാത്രക്കാരായിരുന്നു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തില്‍പ്പെട്ടതിനെ തുടര്‍ന്ന് വിമാനം ബ്രസീലിലെ നതാല്‍ വിമാനത്താവളത്തില്‍ അടിയന്തിരമായി ഇറക്കി. വിമാനത്തിനുള്ളിലെ ദൃശ്യങ്ങള്‍ ഇതിനോടകം സമൂഹമാദ്ധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.

വിമാനത്തിലെ യാത്രക്കാരെല്ലാവരും സുരക്ഷിതരാണെന്നും പരിക്കേറ്റവര്‍ ആശുപത്രിയില്‍ ചികിത്സയിലാണെന്നും അധികൃതര്‍ അറിയിച്ചു. ആകാശച്ചുഴിയില്‍പ്പെട്ടതോടെ യാത്രക്കാരോട് സീറ്റ് ബെല്‍റ്റ് ധരിക്കാന്‍ ജീവനക്കാര്‍ നിര്‍ദേശം നല്‍കിയിരുന്നു. ഇതിനാല്‍ വന്‍ അപകടം ഒഴിവായെന്നും സീറ്റ് ബെല്‍റ്റ് ധരിക്കാത്തവര്‍ക്കാണ് പരിക്കേറ്റതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles

Back to top button