പാലക്കാട്: പ്രളയ ജലത്തില്‍ മുങ്ങിയ കിണര്‍ ഒരുമണിക്കൂറിനുള്ളില്‍ വറ്റി വരണ്ടു . കിണറിലെ മാറ്റത്തില്‍ വീട്ടുകാര്‍ ആശങ്കയിലായി. കരിങ്ങനാട് പ്രഭാപുരം എടത്തോള്‍ മുഹമ്മദ് ഫൈസിയുടെ വീട്ടിലാണ് നാട്ടുകാരെയും പരിസരവാസികളെയും ഞെട്ടിച്ച അപൂര്‍വ പ്രതിഭാസമുണ്ടായത്. പരിസരത്തെ ആറോളം കുടുംബങ്ങള്‍ ശുദ്ധജലത്തിന് ആശ്രയിക്കുന്നത് വര്‍ഷങ്ങളായി വറ്റാത്ത ഈ കിണറിനെയായിരുന്നു.ഈ കിണറാണ് ഇപ്പോള്‍ വറ്റിവരണ്ട് കിടക്കുന്നത്.
Read Also : അറബിക്കടല്‍ തിളച്ചുമറിയുന്നു : കടലില്‍ ഉണ്ടായത് 140 വര്‍ഷത്തിനിടയിലെ കൊടുംചൂട്
പ്രളയജലം കയറിയ ദിവസവും ഉച്ചയ്ക്ക് രണ്ടര വരെ കിണര്‍ നിറയെ വെള്ളമുണ്ടായിരുന്നു. വൈകിട്ട് നാലിന് മോട്ടര്‍ പ്രവര്‍ത്തിപ്പിക്കുന്നതിനായി വീട്ടുകാര്‍ കിണറിനരികെ ചെന്നപ്പോഴാണ് കിണര്‍ വറ്റിയതായി കാണുന്നത്. പ്രളയജലം താഴ്ന്നിറങ്ങി ഒരുമണിക്കൂറിനകം കിണര്‍ വറ്റുകയായിരുന്നു.
കുഴല്‍ കിണറിന്റെ മോട്ടര്‍ പ്രവര്‍ത്തിപ്പിച്ചാണ് പരിസരത്തെ വീട്ടുകാര്‍ വെള്ളം എടുക്കുന്നത്.
കൊപ്പം വില്ലേജ് ഓഫിസറുടെ നേതൃത്വത്തില്‍ ജനപ്രതിനിധികളും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരും മുഹമ്മദ് ഫൈസിയുടെ സ്ഥലം സന്ദര്‍ശിച്ചു. ജിയോളജി വകുപ്പിന് റിപ്പോര്‍ട്ട് സമര്‍പ്പിച്ച് ബന്ധപ്പെട്ടവരുടെ സ്ഥല പരിശോധനയ്ക്കു ശേഷം നടപടി സ്വീകരിക്കുമെന്ന് കൊപ്പം വില്ലേജ് ഓഫിസര്‍ അജിത് അറിയിച്ചു.
Post Your Comments