KeralaLatest News

അവധികളുടെ പൂരം; ഓണക്കാല അവധികള്‍ ഇങ്ങനെ

തിരുവനന്തപുരം: ഓണം പടിവാതില്‍ക്കലെത്തി. കേരളം പ്രളയക്കെടുതിയില്‍ നിന്നും കരകയറാനുള്ള ശ്രമത്തിലും. പ്രളയസമയങ്ങളില്‍ തന്നെ വിദ്യാര്‍ത്ഥികള്‍ക്കും കോളേജുകള്‍ക്കും നിരവധി അവധികളാണ് നല്‍കേണ്ടി വന്നത്. ഇപ്പോഴിതാ ഓണക്കാല അവധികളുടെ പട്ടികയും പുറത്തുവന്നിട്ടുണ്ട്. സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ഇത്തവണ 8 ദിവസം അവധിയുണ്ട്. സെപ്റ്റംബര്‍ 10 മുതല്‍ 12 വരെയുള്ള മൂന്ന് ദിവസമാണ് ഓണം അവധി. എട്ടാം തീയതി ഞായറായതിനാല്‍ അവധി. 9 മുഹറം, 13 ശ്രീനാരായണ ഗുരു ജയന്തി 14രണ്ടാം ശനിയും 15 ഞായറുമാണ്. 17ന് വിശ്വകര്‍മ്മ ദിനത്തിന് നിയന്ത്രിത അവധിയുണ്ട്. സെപ്റ്റംബര്‍ 10 മുതല്‍ 14 വരെ ബാങ്ക് അവധിയുമാണ്. 10 ന് ഒന്നാം ഓണവും 11 ന് തിരുവോണവും 13 ന് ശ്രീനാരായണഗുരു ജയന്തിയും 14 ന് രണ്ടാം ശനിയും ആയതിനാലാണ് അവധി.

READ ALSO: ഗൈഡ് കോപ്പിയടിച്ച് പി.എസ്.സി; പരീക്ഷയില്‍ നൂറ് ചോദ്യങ്ങളില്‍ എണ്‍പതെണ്ണവും വള്ളി പുള്ളി തെറ്റാതെ പകര്‍ത്തി

അതേസമയം വിദ്യാര്‍ത്ഥികള്‍ക്ക് മഴക്കെടുതിയെത്തുടര്‍ന്ന് അധ്യയന ദിനങ്ങള്‍ നഷ്ടമായത് പരിഹരിക്കാന്‍ ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാന്‍ ജില്ലാ വിദ്യാഭ്യാസ ഓഫിസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദേശം. നഷ്ടമായ അധ്യയന ദിനങ്ങളുടെ എണ്ണം അനുസരിച്ച് ശനിയാഴ്ചകള്‍ പ്രവൃത്തിദിനമാക്കാനാണ് അതത് ഡിഡിഇമാര്‍ക്ക് പൊതു വിദ്യാഭ്യാസ സെക്രട്ടറി നിര്‍ദേശം നല്‍കിയിരിക്കുന്നത്. എന്നാല്‍ ഓണപ്പരീക്ഷകളുടെ തീയതിയില്‍ മാറ്റമുണ്ടാവില്ല. ഈ അധ്യയന വര്‍ഷം സംസ്ഥാനത്തെ സ്‌കൂളുകളില്‍ 220 പ്രവൃത്തിദിനങ്ങളാണ് ലക്ഷ്യമിട്ടിരുന്നത്. മഴക്കെടുതി മൂലം ഈ ലക്ഷ്യം കൈവരിക്കാനാവാത്ത സാഹചര്യം ഒഴിവാക്കാനാണ് ശനിയാഴ്ചകള്‍ പ്രവൃത്തി ദിവസമാക്കുന്നത്.

READ ALSO: ഞായറാഴ്ച കല്യാണം നടക്കാനിരുന്ന ഓഡിറ്റോറിയം തകര്‍ന്നു വീണു : തകര്‍ന്നത് വയല്‍ നികത്തി നിര്‍മിച്ച കെട്ടിടം

shortlink

Related Articles

Post Your Comments

Related Articles


Back to top button