ഇൻഡോർ : സ്വകാര്യ ആശുപത്രിയിൽ തിമിര ശസ്ത്രക്രിയ നടത്തിയ പത്ത് പേരുടെ കാഴ്ച നഷ്‌ടപ്പെട്ടതായി റിപ്പോർട്ട്. മധ്യപ്രദേശിലെ ഇൻഡോർ നഗരത്തിലെ ഇൻഡോർ ഐ ഹോസ്‌പിറ്റൽ എന്ന സ്വകാര്യ ആശുപത്രിയിൽ ആഗസ്റ്റ് എട്ടിന് 13 പേർക്കാണ് തിമിര ശസ്ത്രക്രിയ നടത്തിയത്. ഇതിൽ പത്ത് പേരാണ് കാഴ്ച നഷ്ടപ്പെട്ടെന്ന പരാതിയുമായി രംഗത്തെത്തിയത്. ആഗസ്റ്റ് 13 നാണ് ഇവർക്ക് കാഴ്ച നഷ്ടപ്പെട്ടെന്ന് മനസിലായത്.ഇവരിൽ ഒൻപത് പേരും ധർ എന്ന സ്ഥലത്ത് നിന്നുള്ളവരാണ്. സംഭവത്തെ തുടർന്ന് ആശുപത്രിയുടെ ലൈസൻസ് റദ്ദാക്കിയ സർക്കാർ അന്വേഷണവും കാഴ്ച നഷ്‌ടപ്പെട്ട രോഗികൾക്ക് 20000 രൂപ ധനസഹായവും പ്രഖ്യാപിച്ചു.
Also read : ഡൽഹി എയിംസിൽ തീപിടിത്തം
ശസ്‌ത്രക്രിയ കഴിഞ്ഞവർക്ക് അണുബാധയുണ്ടായ കാര്യം അപ്പോൾ തന്നെ സംസ്ഥാന ആരോഗ്യവകുപ്പിനെ അറിയിച്ചിരുന്നുവെന്ന് ആശുപത്രിയിലെ സീനിയർ സർജനായ ഡോ സുധീർ മഹാശബ്‌ധെ. പ്രതിവർഷം 3500 തിമിര ശസ്ത്രക്രിയ നടക്കുന്ന ആശുപത്രിയാണ് തങ്ങളുടേതെന്നും അന്വേഷണത്തോട് പൂർണ്ണമായി സഹകരിക്കുമെന്നും അദ്ദേഹം ദേശീയ മാധ്യമത്തോട് പറഞ്ഞു.
Post Your Comments