Latest NewsNewsIndia

സംസ്ഥാനത്തിന് സ്വന്തമായി ഐപിഎൽ ടീം, സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ : മധ്യപ്രദേശിൽ പ്രകടനപത്രിക പുറത്തിറക്കി കോൺഗ്രസ്

ഭോപ്പാൽ: മധ്യപ്രദേശിൽ സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസിന്റെ പ്രകടന പത്രിക അധ്യക്ഷൻ കമൽനാഥ് പുറത്തിറക്കി. സംസ്ഥാനത്തിന് സ്വന്തമായി ഐപിഎൽ ടീം രൂപീകരണവും മധ്യപ്രദേശിലെ എല്ലാ ആളുകൾക്കും 25 ലക്ഷം രൂപയുടെ ആരോഗ്യ ഇൻഷുറൻസ് പരിരക്ഷയും, ഒബിസി വിഭാഗങ്ങൾക്ക് 27 ശതമാനം സംവരണവും കോൺഗ്രസ് പ്രകടനപത്രികയിൽ വാഗ്ദാനം ചെയ്യുന്നു.

59 വാഗ്ദാനങ്ങളടങ്ങിയ 106 പേജുള്ള പ്രകടനപത്രികയിൽ കർഷകർ, സ്ത്രീകൾ, സർക്കാർ ജീവനക്കാർ തുടങ്ങി സമൂഹത്തിലെ എല്ലാ വിഭാഗങ്ങൾക്കും പരിഗണന നൽകിയിട്ടുള്ളതായി കോൺഗ്രസ് പറയുന്നു. രണ്ട് ലക്ഷം രൂപ വരെയുള്ള കാർഷിക കടങ്ങൾ എഴുതിത്തള്ളുമെന്നും സ്ത്രീകൾക്ക് പ്രതിമാസം 1,500 രൂപ വീതം നൽകുമെന്നും പ്രകടന പത്രികയിൽ പറയുന്നു. ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ കൂടാതെ 10 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷയും കോൺഗ്രസ് വാഗ്ദാനം ചെയ്യുന്നുണ്ട്.

തൊടല്ലേ തട്ടിപ്പാണേ: സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ സജീവമായ അക്കൗണ്ടുകൾ ഹാക്ക് ചെയ്യാൻ പുതിയ തന്ത്രവുമായി തട്ടിപ്പുകാർ

മധ്യപ്രദേശിന്റെ സ്വന്തം ഐപിഎല്ലിൽ ടീം രൂപീകരണവും ഉണ്ടാകുമെന്നും കമൽ നാഥ് വ്യക്തമാക്കി. 500 രൂപയ്ക്ക് എൽപിജി സിലിണ്ടറുകൾ നൽകും, സ്കൂൾ വിദ്യാഭ്യാസം സൗജന്യമാക്കും, പെൻഷൻ പദ്ധതി നടപ്പാക്കും, യുവാക്കൾക്ക് തൊഴിലില്ലായ്മ വേതനമായി 1500 രൂപ മുതൽ 3000 രൂപ വരെ രണ്ട് വർഷത്തേക്ക് നൽകുമെന്നും തിരഞ്ഞെടുപ്പ് വാഗ്ദാനത്തിൽ കോൺഗ്രസ് പറയുന്നു. നവംബർ 17നാണ് മധ്യപ്രദേശ് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button