ഭോപ്പാല്‍: നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ സുപ്രധാന നീക്കവുമായ ശിവരാജ് സിംഗ് ചൗഹാന്‍ സര്‍ക്കാര്‍. സ്ത്രീകള്‍ക്ക് സര്‍ക്കാര്‍ ജോലികളില്‍ 35% സംവരണം ഏര്‍പ്പെടുത്തി. വനം വകുപ്പിലൊഴികെ മറ്റെല്ലാ സര്‍ക്കാര്‍ വകുപ്പുകളിലുമാണ് സംവരണം. ഈ വര്‍ഷം നിയമസഭാ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് വനിത വോട്ടര്‍മാരെ ലക്ഷ്യമിട്ടുള്ള ബിജെപി സര്‍ക്കാരിന്റെ നീക്കം. വനിതകള്‍ക്ക് സംവരണം ഏര്‍പ്പെടുത്തിയ 1996ലെ നിയമം ഭേദഗതി ചെയ്താണ് പുതിയ ഉത്തരവിറക്കിയത്. ഇതോടെ വനം വകുപ്പ് ഒഴികെയുള്ള എല്ലാ സര്‍ക്കാര്‍ സര്‍വീസുകളിലും വനിതകള്‍ക്ക് 35% സംവരണം ഉറപ്പായി.
വനിതാക്ഷേമ പദ്ധതികളാണ് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മുഖ്യ പ്രചരണായുധമായി മധ്യപ്രദേശ് സര്‍ക്കാര്‍ മുന്നോട്ടുവയ്ക്കുന്നത്. മുഖ്യമന്ത്രി കന്യാധാന്‍ യോജന പദ്ധതി, സ്ത്രീകള്‍ക്ക് 1000 മുതല്‍ 1250 രൂപ വരെ നല്‍കുന്ന ലാഡ്‌ലി ബെഹ്ന യോജന എന്ന പദ്ധതിയും വനിതാ വോട്ടര്‍മാരുടെ ലക്ഷ്യമിട്ട് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
Post Your Comments