ഭോപ്പാൽ: മധ്യപ്രദേശിൽ പടക്ക നിർമ്മാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് ധനസഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. മരിച്ചവരുടെ കുടുംബങ്ങൾക്ക് രണ്ട് ലക്ഷം രൂപയാണ് ധനസഹായമായി നൽകുക. കൂടാതെ, പ്രധാനമന്ത്രി ദേശീയ ദുരന്തനിവാരണ ഫണ്ടിൽ നിന്ന് പരിക്കേറ്റവർക്ക് 50,000 രൂപയും ധനസഹായം നൽകും. എക്സ് പോസ്റ്റിലൂടെയാണ് പ്രധാനമന്ത്രി ഇക്കാര്യം അറിയിച്ചത്. സ്ഫോടനത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തിയിട്ടുണ്ട്.
സ്ഫോടനത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്ക് മധ്യപ്രദേശ് മുഖ്യമന്ത്രി മോഹൻ യാദവ് ഇതിനകം ധനസഹായം പ്രഖ്യാപിച്ചിട്ടുണ്ട്. 4 ലക്ഷം രൂപയാണ് ധനസഹായമായി നൽകുക. അതേസമയം, പരിക്കേറ്റ 60 ഓളം പേർക്ക് സൗജന്യ ചികിത്സയും ഉറപ്പുവരുത്തുന്നതാണ്. നിലവിൽ, രക്ഷാപ്രവർത്തനത്തിനായി സമീപ ജില്ലകളിൽ നിന്ന് കൂടുതൽ ആംബുലൻസുകളും, ഡോക്ടർമാരും, ആരോഗ്യ പ്രവർത്തകരും അപകടം നടന്ന സ്ഥലത്ത് എത്തിയിട്ടുണ്ട്. ഇന്ന് രാവിലെ 11:30 ഓടെയാണ് പടക്ക നിർമ്മാണ ഫാക്ടറിയിൽ സ്ഫോടനം ഉണ്ടായത്. അപകടത്തിൽ 6 പേർ തൽക്ഷണം മരിച്ചു. നിരവധി തവണ പൊട്ടിത്തെറികൾ ഉണ്ടായിട്ടുണ്ടെന്നാണ് സൂചന.
Post Your Comments