Latest NewsKerala

നിലവില്‍ ജോലിയും കൂലിയുമില്ല.. നാട്ടില്‍ കാത്തിരിയ്ക്കാന്‍ ഭാര്യയോ മക്കളോ ഇല്ല : വയനാട് മണ്ഡലത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിയ്ക്കാനെത്തിയ രാഹുല്‍ഗാന്ധി പെട്ടെന്ന് മടങ്ങിയതിനെതിരെ എഴുത്തുകാരന്‍ എന്‍.എസ് മാധവന്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയില്‍ ഏറെ നാശനഷ്ടങ്ങള്‍ ഉണ്ടായത് വയനാട് മണ്ഡലത്തിലായിരുന്നു. ഏറെ ആള്‍നാശം ഉണ്ടാക്കിയ മലപ്പുറം കവളപ്പാറ- വയനാട് പുത്തുമല ഉരുള്‍പ്പൊട്ടല്‍ പ്രദേശങ്ങളും വയനാട് മണ്ഡലത്തിലായിരുന്നു. അതുകൊണ്ടുതന്നെ വയനാട്ടില്‍ എംപിയായ രാഹുല്‍ ഗാന്ധി ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്താതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് വഴിവെച്ചിരുന്നു. പിന്നീട് അദ്ദേഹം എത്തിയെങ്കിലും രണ്ട് ദിവസങ്ങള്‍ക്കൊണ്ട് തന്നെ മടങ്ങുകയും ചെയ്തു. മണ്ഡലത്തില്‍ തുടരാതെ മടങ്ങിയ രാഹുലിനെ രൂക്ഷമായി വിമര്‍ശിച്ച് രംഗത്തെത്തിയിരിക്കുകയാണ് എഴുത്തുകാരന്‍ എന്‍എസ് മാധവന്‍.

Read Also : അന്നു തന്നെ ശ്രീറാം വെങ്കട്ടരാമനെതിരെ കേസെടുക്കേണ്ടതായിരുന്നു; എന്‍എസ് മാധവന്‍

രാഹുല്‍ ഗാന്ധി എം.പിയെ അദ്ദേഹം രൂക്ഷമായി വിമര്‍ശിച്ചത് ഇങ്ങനെയായിരുന്നു. നിലവില്‍ ജോലിയും കൂലിയുമില്ല.. നാട്ടില്‍ കാത്തിരിയ്ക്കാന്‍ ഭാര്യയോ മക്കളോ ഇല്ല, സ്വന്തം മണ്ഡലത്തിലെ ദുരന്തബാധിത പ്രദേശങ്ങള്‍ വിരുന്നുകാരനെപ്പോലെയാണ് അദ്ദേഹം സന്ദര്‍ശിയ്ക്കാനെത്തിയത്. വന്ന് പെട്ടെന്ന് മടങ്ങുകയും ചെയ്തു .

Read Also : ശബരിമലയിൽ സ്‌ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച കോടതിവിധിക്കെതിരെ പ്രതികരിക്കുന്നവരോട് ചില ചോദ്യങ്ങളുമായി എന്‍.എസ് മാധവന്‍

വേറെ പണിയൊന്നുമില്ലാത്ത രാഹുല്‍ തിരക്കെന്ന നാട്യം അവസാനിപ്പിച്ച് വയനാട്ടില്‍ തുടരണമായിരുന്നുവെന്നായിരുന്നു എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തത്. അദ്ദേഹം വയനാട്ടില്‍ തുടര്‍ന്ന് പണിയെടുക്കണം. എങ്ങനെ പണിയെടുക്കണമെന്ന് അറിയാന്‍ സ്ഥലം എംഎല്‍എ സികെ ശശീന്ദ്രനെ പോലെയുള്ള ആളുകളുടെ മാതൃക സ്വീകരിക്കാവുന്നതാണെന്നും എന്‍എസ് മാധവന്‍ ട്വീറ്റ് ചെയ്തു.

വയനാട് എംപിയായ രാഹുല്‍ ഗാന്ധി ഞായറാഴ്ചയാണ് കേരളത്തില്‍ എത്തിയത്. മഴക്കെടുതിയിലും ഉരുള്‍പൊട്ടലിലും ദുരിതം അനുഭവിക്കുന്ന മലപ്പുറത്തും വയനാട്ടിലും രാഹുല്‍ സന്ദര്‍ശനം നടത്തിയിരുന്നു. വയനാട്ടിലെ പ്രശ്നങ്ങള്‍ വിശദീകരിച്ചുകൊണ്ട് രാഹുല്‍ ഗാന്ധി പ്രധാനമന്ത്രി നരേന്ദ്രമോദിയ്ക്ക് കത്തയക്കുകയും ചെയ്തിരുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button