ആംസ്റ്റര്‍ഡാം: കാല്‍മുട്ടിലെ ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമിക്കുന്ന ഇന്ത്യന്‍ താരം സുരേഷ് റെയ്നയ്ക്ക് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം ജോണ്ടി റോഡ്സിന്റെ പ്രത്യേക സന്ദേശം. കഴിഞ്ഞ ദിവസമാണ് ആംസ്റ്റര്‍ഡാമില്‍ വെച്ച് റെയ്‌ന ശസ്ത്രക്രിയയ്ക്ക് വിധയനായത്. ബിസിസിഐ ഇക്കാര്യം ട്വിറ്ററിലൂടെ പങ്കുവെയ്ക്കുകയും ചെയ്തിരുന്നു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന റെയ്‌നയുടെ ചിത്രം സഹിതമായിരുന്നു ബിബിസിഐയുടെ പോസ്റ്റ്.
Mr Suresh Raina underwent a knee surgery where he had been facing discomfort for the last few months. The surgery has been successful and it will require him 4-6 week of rehab for recovery.
We wish him a speedy recovery ? pic.twitter.com/osOHnFLqpB
— BCCI (@BCCI) August 9, 2019
ALSO READ:ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു
എന്നാല്‍ അതിന് പിന്നാലെയായിരുന്നു റോഡ്സിന്റെ മറുപടി ട്വീറ്റെത്തിയത്. ശരീരം നന്നായി ശ്രദ്ധിക്കാനാണ് മുന്‍ ദക്ഷിണാഫ്രിക്കന്‍ താരം അഭിപ്രായപ്പെടുന്നത്. ഇരുവരും ക്രിക്കറ്റില്‍ മികച്ച ഫീല്‍ഡര്‍മാരാണ് എന്നതിനപ്പുറം നല്ല സൗഹൃദം പങ്കിടുന്നവരുമാണ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ മുംബൈ ഇന്ത്യന്‍സിന്റെ ഫീല്‍ഡിങ് കോച്ച് കൂടിയായിരുന്നു റോഡ്സ്. ചെന്നൈ സൂപ്പര്‍ കിങ്സിലെ സഹതാരം ഹര്‍ഭജന്‍ സിങ്ങും പെട്ടന്ന് സുഖമാവട്ടെയെന്ന് ആശംസിച്ചു. ട്വിറ്ററിലായിരുന്നു ഹര്‍ഭജന്റേയും പോസ്റ്റ്.
@ImRaina u have been an inspiration to so many with your incredible work ethic over your career, especially these last couple of years. Listen to your body now my friend – knowing u, u will want to be out training tomorrow #aramse https://t.co/tc3LY4R4qF
— Jonty Rhodes (@JontyRhodes8) August 10, 2019
ALSO READ: ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ജയിലിൽ നിന്നുള്ള ഭക്ഷണ വിഭവങ്ങളും
റെയ്നയ്ക്ക് ആറാഴ്ചത്തെയ്ങ്കിലും വിശ്രമം വേണ്ടി വരുമെന്നാണ് സൂചന. ഇതോടെ മുപ്പത്തിരണ്ടുകാരനായ താരത്തിന് ഒരു മാസത്തിലധികം ആഭ്യന്തര സീസണ്‍ നഷ്ടമാകും. കഴിഞ്ഞ കുറച്ച് മാസങ്ങളായി റെയ്നയെ കാല്‍മുട്ടിലെ വേദന അലട്ടിയിരുന്നു. മുട്ടുവേദനയെ തുടര്‍ന്ന് ഐപിഎല്ലിനു ശേഷം റെയ്‌ന ഒരു മത്സരം പോലും കളിച്ചിട്ടില്ല. ഇന്ത്യയ്ക്കു വേണ്ടി 226 ഏകദിനങ്ങളും 72 ടി20കളിലും 18 ടെസ്റ്റുകളിലും റെയ്ന കളിച്ചിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഇംഗ്ലണ്ടിനെതിരെയാണ് റെയ്ന അവസാനമായി ഏകദിനം കളിച്ചത്. ഐപിഎല്ലില്‍ കഴിഞ്ഞ സീസണില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി 17 മത്സരങ്ങളില്‍ നിന്ന് മൂന്ന് അര്‍ധ സെഞ്ചുറിയടക്കം 383 റണ്‍സ് റെയ്ന അടിച്ചെടുത്തു.
Get well soon champion @ImRaina ?? pic.twitter.com/FGdDRhsXXL
— Harbhajan Turbanator (@harbhajan_singh) August 9, 2019
ALSO READ: ദുരിതം വിതച്ച് പെരുമഴ; പ്രിയപ്പെട്ടവരെക്കുറിച്ച് വിവരമില്ല, ദുഃഖത്തിലാഴ്ന്ന് പ്രവാസികള്‍
Post Your Comments