Latest NewsGulf

ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു

ദോഹ : ത്യാഗത്തിന്റെയും സഹനത്തിന്റെയും സ്മരണകള്‍ പുതുക്കി ഒമാന്‍ ഒഴികെയുള്ള ഗള്‍ഫ് രാജ്യങ്ങളില്‍ ഇന്ന് ബലിപെരുന്നാള്‍ ആഘോഷിക്കുന്നു. കേരളത്തിലെ പ്രളയക്കെടുതി മലയാളി പ്രവാസികളുടെ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

പള്ളികളും ഈദ്ഗാഹുകളുമായി പ്രവാസികളടക്കം നിരവധി പേര്‍ പെരുന്നാള്‍ നമസ്‌കാരത്തിനെത്തി. സൌകര്യമൊരുക്കിയിട്ടുള്ളത്. വിവിധയിടങ്ങളില്‍ പ്രമുഖ പണ്ഡിതര്‍ മലയാളം ഖുതുബാ പരിഭാഷയും നിര്‍വഹിക്കുന്നുണ്ട്. ഓഗസ്റ്റ് 11 ഞായര്‍ മുതല്‍ 15 വ്യാഴം വരെയുള്ള അഞ്ച് ദിവസമാണ് പൊതു അവധി. വെള്ളിയും ശനിയും അവധിയായതിനാല്‍ ഫലത്തില്‍ ഏഴ് ദിവസം അവധിയുണ്ടാകും. എന്നാല്‍ കേരളത്തിലെ പ്രളയക്കെടുതി മലയാളികളായ പ്രവാസികളുടെ പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്. വിവിധ പള്ളികളിലും ഗാഹുകളിലും നാടിനായുള്ള പ്രത്യേക പ്രാര്‍ത്ഥനാ ചടങ്ങുകളുമുണ്ടാകും.

shortlink

Related Articles

Post Your Comments

Related Articles


Back to top button