Latest NewsNewsIndia

ബക്രീദ് ദിനത്തിലെ ബലി: അനധികൃതമായി പശുക്കളെ അറുക്കുന്നത് നിരോധിച്ച് ജമ്മു കശ്മീർ സർക്കാർ

ജമ്മു കശ്മീർ: അനധികൃതമായി പശുക്കളെയും ഒട്ടകങ്ങളെയും അറുക്കുന്നത് നിരോധിച്ച്‌ ജമ്മു കശ്മീര്‍ സര്‍ക്കാര്‍. നിർണ്ണായക തീരുമാനത്തോടനുബന്ധിച്ച് ബക്രീദ് ദിനത്തിൽ പശുക്കളെയും ഒട്ടകങ്ങളെയും മറ്റ് മൃഗങ്ങളെയും അനധികൃതമായി കൊല്ലുന്നത് തടയാനും , വ്യവസ്ഥ ലംഘിക്കുന്നവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കാനും ശുപാര്‍ശയുണ്ട്.

Also Read:കോൺഗ്രസിന് വേണ്ടത് ഭയമില്ലാത്ത നേതാക്കളെ: അല്ലാത്തവരെ പുറത്താക്കണമെന്ന് രാഹുൽ ഗാന്ധി ജൂലൈ 21 മുതല്‍ 23 വരെ നടക്കുന്ന ബക്രീദ് വേളയില്‍ ജമ്മു കശ്മീരിലെ പലയിടങ്ങളിലും ബലി എന്ന പേരില്‍ മൃഗങ്ങളെ അറുക്കാന്‍ സാധ്യതയുണ്ട്. ഇത് മുന്‍ കൂട്ടി കണക്കിലെടുത്താണ് മൃഗക്ഷേമ നിയമങ്ങള്‍ കര്‍ശനമായി നടപ്പാക്കുന്നതിന് എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കാന്‍ തീരുമാനിച്ചിരിക്കുന്നത് .

ബക്രീദ് ദിനത്തിൽ ഇന്ത്യയിലുടനീളം മൃഗബലി നടക്കാനിടയുണ്ട്. അനധികൃതമായി നടക്കുന്ന ഇത്തരം ബലികളെ തീർച്ചയായും തടയേണ്ടതുണ്ട്. മറ്റു ആഘോഷങ്ങളുടെ പേരിലും ഇന്ത്യയിൽ വലിയ തോതിലാണ് ബലി നടക്കാറുള്ളത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button