ദുബായ്: ഗള്‍ഫ് നിവാസികള്‍ക്ക് വേനല്‍ച്ചൂടിന് അറുതിയുടെ സൂചനയായി സുഹൈല്‍ നക്ഷത്രമുദിച്ചു. ഇതുവരെ യുഎഇ കാണാത്ത താപനില ഉയര്‍ന്ന വേനല്‍ക്കാലമാണ് ഇതോടെ തീരുന്നത്. 53 ദിവസം നീണ്ടനില്‍ക്കുന്ന സുഹൈല്‍ സീസണിന്റെ തുടക്കമായാണ് ഈ നക്ഷത്രത്തിന്റെ വരവിനെ കണക്കാക്കുന്നത്.
സിറിയസിന് ശേഷം ആകാശത്ത് ഏറ്റവും തിളക്കമുള്ള രണ്ടാമത്തെ നക്ഷത്രമാണ് സുഹൈല്‍ എന്നാണ് രാജ്യാന്തര വാന നിരീക്ഷണ കേന്ദ്രം കണക്കാക്കുന്നത്. ഭൂമിയില്‍ നിന്ന് 313 പ്രകാശ വര്‍ഷം അകലെയാണ് സുഹൈല്‍ നക്ഷത്രം കാണപ്പെടുന്നത് . പ്രാചീന കാലം മുതല്‍ അറബികള്‍ വേനല്‍ക്കാലം അവസാനിക്കുന്നത് കണക്കാക്കുന്നത് സുഹൈല്‍ നക്ഷത്രത്തിന്റെ വരവോടുകൂടിയാണ്. അറബ് രാജ്യങ്ങളില്‍ മല്‍സ്യ ബന്ധനത്തിനും കൃഷിക്കും അനുയോജ്യമായ സമയം നിശ്ചയിക്കുന്നതും സുഹൈല്‍ നക്ഷത്രത്തെ ആശ്രയിച്ചാണ്.
Post Your Comments