ഇന്ത്യൻ പ്രവാസികളെ സാരമായി ബാധിച്ച് കോവിഡ് പ്രതിസന്ധി. 2020-21 സാമ്പത്തിക വർഷം മലയാളികൾ അടക്കമുള്ളവർ ഏറെയുള്ള ഗൾഫ് രാജ്യങ്ങളിൽ നിന്ന് പണമൊഴുക്ക് കുത്തനെ കുറഞ്ഞെന്നാണ് വിലയിരുത്തൽ. ഗൾഫ് രാജ്യങ്ങളിൽ ഇന്ത്യക്കാർ ഭൂരിഭാഗവും ജോലി ചെയ്യുന്നത് അസംഘടിത മേഖലയിലാണ്. എന്നാൽ, കോവിഡ് പ്രതിസന്ധി മൂലം അസംഘടിത മേഖലയിലുളള തൊഴിലവസരങ്ങൾ കുറഞ്ഞിട്ടുണ്ട്. അസംഘടിത മേഖല സാമ്പത്തിക പ്രതിസന്ധി നേരിട്ടതാണ് തിരിച്ചടിയായി മാറിയത്.
കോവിഡിന് മുൻപ് ഇന്ത്യയിലേക്കുള്ള മൊത്തം പണമൊഴുക്കിൽ ഏകദേശം 50 ശതമാനത്തോളം ഗൾഫ് രാജ്യങ്ങളിൽ നിന്നായിരുന്നു. എന്നാൽ, 2020-21 കാലയളവിൽ 30 ശതമാനം മാത്രമാണ് ഗൾഫ് രാജ്യങ്ങളുടെ വിഹിതം. അതേസമയം, വികസിത രാജ്യങ്ങളിൽ നിന്നുള്ള പണമൊഴുക്ക് കൂടിയിട്ടുണ്ട്. പ്രവാസി പണം വരുന്ന രാജ്യങ്ങളുടെ ലിസ്റ്റിൽ ഇത്തവണ അമേരിക്കയാണ് ഒന്നാം സ്ഥാനത്തുള്ളത്. യുഎഇയെ പിന്തള്ളിയാണ് അമേരിക്കയുടെ മുന്നേറ്റം.
Also Read: രാഷ്ട്രപതി തിരഞ്ഞെടുപ്പ്: ഇന്ത്യയുടെ 15–ാമത് രാഷ്ട്രപതി പട്ടം ആർക്ക്?
Post Your Comments