ന്യൂഡല്‍ഹി : എണ്ണ വില കുറയ്ക്കാന്‍ നിര്‍ണ്ണായക നീക്കം നടത്തി കേന്ദ്രം. എണ്ണവിലയുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ യുഎഇ, സൗദി മന്ത്രിമാരുമായി ചര്‍ച്ച നടത്തി. പുതിയ പെട്രോളിയം മന്ത്രി ഹര്‍ദീപ് സിങ് പുരി സൗദിയിലേയും യുഎഇയിലേയും ഊര്‍ജ മന്ത്രിമാരുമായി ഫോണില്‍ ബന്ധപ്പെട്ടു. എണ്ണ വില കുറയ്ക്കാന്‍ നടപടിയെടുക്കണമെന്നാണ് ഹര്‍ദീപ് സിങ് പുരി ആവശ്യപ്പെട്ടത്. നേരത്തെ ഖത്തര്‍ ഊര്ജമന്ത്രിയെയും ഹര്‍ദീപ് സിങ് വിളിച്ചിരുന്നു.
Read Also : ഡല്‍ഹിയില്‍ പള്ളി പൊളിച്ച സംഭവം, എത്രയും പെട്ടെന്ന് പ്രശ്നം പരിഹരിക്കാമെന്ന ഉറപ്പുമായി അരവിന്ദ് കെജ്രിവാള്
എല്ലാ ഗള്‍ഫ് രാജ്യങ്ങളുമായും ബന്ധപ്പെട്ട് സഹകരണം ശക്തമാക്കാനാണ് ഇന്ത്യയുടെ നീക്കം. അതുവഴി എണ്ണ വില കുറയ്ക്കാനുള്ള സമ്മര്‍ദ്ദ തന്ത്രവും കേന്ദ്രം പയറ്റുന്നുണ്ട്. എണ്ണ വില കുത്തനെ ഉയര്‍ന്നത് മൂലം രാജ്യത്ത് കടുത്ത പ്രതിസന്ധി രൂപപ്പെടുകയാണ്. ഈ പശ്ചാത്തലത്തിലാണ് ആഗോള തലത്തില്‍ വില കുറയ്ക്കാനുള്ള സമ്മര്‍ദ്ദ നീക്കം ഇന്ത്യയുടെ ഭാഗത്തു നിന്നും ഉണ്ടായത്.
സൗദി ഊര്‍ജ മന്ത്രി അബ്ദുല്‍ അസീസ് രാജകുമാരനുമായുള്ള ചര്‍ച്ച സൗഹാര്‍ദപരമായിരുന്നുവെന്ന് ഹര്‍ദീപ് സിങ് ട്വീറ്റ് ചെയ്തു. ഊര്‍ജ മേഖലയിലെ സഹകരണമായിരുന്നു ചര്‍ച്ചയിലെ മുഖ്യ വിഷയം.
ഒപെകിലെ പ്രധാന എണ്ണ രാജ്യങ്ങളാണ് ഗള്‍ഫ് മേഖലയിലുള്ളത്. അതുകൊണ്ടാണ് ഹര്‍ദീപ് സിങ് പുരി ഖത്തറിലെയും യുഎഇയിലേയും സൗദിയിലേയും മന്ത്രിമാരുമായി ചര്‍ച്ച നടത്തിയത്. ഇനി റഷ്യയുടെ നേതൃത്വത്തിലുള്ള എണ്ണ രാജ്യങ്ങളുമായും ഹര്‍ദീപ് സിങ് പുരി ചര്‍ച്ച നടത്തുമെന്നാണ് വിവരം.
Post Your Comments