ദുബായ്: ഗൾഫ് രാജ്യങ്ങളിൽ നിന്ന് നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക്. അന്താരാഷ്ട്ര വിപണിയിൽ ഇന്ത്യൻ രൂപയുടെ മൂല്യം കൂടുതൽ ഇടിഞ്ഞതോടെയാണ് നാട്ടിലേക്ക് പണമയക്കാൻ പ്രവാസികളുടെ തിരക്ക് വർധിച്ചത്. കഴിഞ്ഞ ഒരു വർഷത്തിനിടയിലെ ഏറ്റവും മികച്ച വിനിമയ മൂല്യമാണ് പ്രവാസികൾക്ക് ഇപ്പോൾ ലഭിക്കുന്നത്. വരും ദിവസങ്ങളിലും ഇതേ പ്രവണത തുടരുമെന്നാണ് റിപ്പോർട്ട്.
അന്താരാഷ്ട്ര വിപണിയിൽ ഇന്ധന വില ഉയർന്നതും അമേരിക്കൻ ബോണ്ടുകൾ നില മെച്ചപ്പെടുത്തിയതും ഡോളർ ശക്തിപ്രാപിച്ചതും കാരണമാണ് രൂപയുടെ മൂല്യം ഇടിയുന്നത്.. ബുധനാഴ്ച അമേരിക്കൻ ഡോളറിനെതിരെ 75.33 എന്ന നിലയിലാണ് ഇന്ത്യൻ രൂപയുടെ വിനിമയം. അതിനാൽ ഗൾഫ് കറൻസികൾക്കെല്ലാം ഇന്ത്യൻ രൂപയിലേക്ക് നല്ല വിനിമയ നിരക്ക് ലഭിക്കുന്നുണ്ട്. ഒരാഴ്ച കൊണ്ടുതന്നെ വിനിമയ നിരക്കിൽ നല്ല മാറ്റം വന്നിട്ടുണ്ട്.
ആര്യന്‍ ഖാനെതിരെ നിര്‍ണായക നീക്കവുമായി നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ
യുഎഇ ദിർഹത്തിന് 20.51 രൂപയാണ് ബുധനാഴ്ച രേഖപ്പെടുത്തിയിരിക്കുന്നത്. സൗദി റിയാലിന് 20.08 രൂപയും ഒമാൻ റിയാലിന് 195.91 രൂപയുമാണ് നിരക്ക്. ബഹ്‌റൈൻ ദിനാറിന് 200.34 രൂപയും കുവൈത്ത് ദിനാറിന് 249.56 രൂപയും ഖത്തർ റിയാലിന് 20.69 രൂപയുമാണ് ഇന്നത്തെ നിരക്ക്.
Post Your Comments