![Alapuzha Kattachira Church](/wp-content/uploads/2019/07/alapuzha-kattachira-church.jpg)
ആലപ്പുഴ: ഓര്‍ത്തഡോക്‌സ് -യാക്കോബായ പള്ളിത്തർക്കം നിലനിൽക്കുന്ന സാഹചര്യത്തിൽ സുപ്രീം കോടതി വിധിയുടെ അടിസ്ഥാനത്തിൽ ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചു. കട്ടച്ചിറ പള്ളിയിലാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പ്രവേശിച്ചത്.
പള്ളി തര്‍ക്കത്തില്‍ ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് അനുകൂലമായി സുപ്രീംകോടതി വിധിയുണ്ടെങ്കിലും ഓര്‍ത്തഡോക്ക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിച്ചതോടെ യാക്കോബായ വിഭാഗം പ്രതിഷേധവുമായി രംഗത്തെത്തി.
വിധി നടപ്പാക്കാതെ സമയം വൈകിപ്പിക്കുന്നതായിരുന്നു സംസ്ഥാന സർക്കാരിന്റെ നിലപാട്. കോടതി വിധി നടപ്പാക്കാന്‍ വൈകിയതിനാല്‍ ഈ മാസം സര്‍ക്കാരിനെതിരെ സുപ്രീംകോടതി രംഗത്തെത്തിയിരുന്നു. വിധി നടപ്പാക്കുന്നത് ഇനിയും വൈകിച്ചാല്‍ ചീഫ് സെക്രട്ടറിയെ പിടിച്ച് ജയിലിലടയ്ക്കുമെന്നും ജസ്റ്റിസ് അരുണ്‍മിശ്ര അധ്യക്ഷനായ ബെഞ്ച് മുന്നറിയിപ്പ് നല്‍കിയിരുന്നു. ഇതിനെ തുടര്‍ന്ന് വിധി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയിലും വ്യക്തമാക്കി.
Post Your Comments