
കാസര്‍കോഡ്: ട്രെയിനില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയെന്ന പരാതിയില്‍ പൊലീസ് കേസ് എടുത്ത വൈദികനെതിരെ ഓര്‍ത്തഡോക്‌സ് സഭ അച്ചടക്കനടപടിയെടുത്തു. കഴിഞ്ഞ ദിവസം കാസര്‍കോട് റെയില്‍വേ പൊലീസ് അറസ്റ്റു ചെയ്ത ഫാദര്‍ ജേജിസിനെ എല്ലാ ചുമതലകളില്‍ നിന്നും മാറ്റി നിര്‍ത്തി. മംഗളൂരുവില്‍ താമസിക്കുന്ന ജേജിസ് ട്രെയിനിലെ ജനറല്‍ കമ്പാര്‍ട്ട്‌മെന്റില്‍ വെച്ചാണ് നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.
Read Also : കവർച്ചയ്ക്ക് കയറുന്നിടത്ത് ഭക്ഷണം പാകം ചെയ്ത് കഴിച്ച ശേഷം മോഷണം: പ്രതി പിടിയിൽ
ശനിയാഴ്ച രാവിലെ എട്ടു മണിക്ക് മംഗളൂരുവില്‍ നിന്ന് പുറപ്പെട്ട എഗ്മോര്‍ എക്‌സ്പ്രസ് ട്രെയിനിലാണ് സംഭവം. മലപ്പുറം സ്വദേശിനിയായ 34 വയസുകാരിയാണ് ലൈംഗിക അതിക്രമത്തിന് ഇരയായത്. ട്രെയിന്‍ കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷന്‍ വിട്ടപ്പോള്‍ മംഗളൂരു ബണ്ട്വാളില്‍ താമസിക്കുന്ന മലയാളിയായ ജേജിസ് നഗ്‌നതാ പ്രദര്‍ശനം നടത്തുകയായിരുന്നു. 48 വയസുകാരനായ ഇയാള്‍ കോയമ്പത്തൂരില്‍ പള്ളി വികാരിയാണ്.
യാത്രയില്‍ യുവതിക്കൊപ്പം മറ്റൊരു കമ്പാര്‍ട്ട്‌മെന്റില്‍ ഭര്‍ത്താവും ഉണ്ടായിരുന്നു. സംഭവം ഭര്‍ത്താവിന്റെ ശ്രദ്ധയില്‍പെടുത്തിയതോടെ രക്ഷപ്പെടാന്‍ ശ്രമിച്ച വികാരിയെ തടഞ്ഞുവച്ച് കണ്ണൂര്‍ റെയില്‍വേ പൊലീസില്‍ എല്‍പ്പിച്ചു. പിന്നീട് ഇയാളെ കാസര്‍കോട് റെയില്‍വേ പൊലീസിന് കൈമാറി. വിശദമായ ചോദ്യം ചെയ്യലിന് ശേഷം ജേജിസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. പിന്നീട് സ്റ്റേഷന്‍ ജാമ്യത്തില്‍ ഇയാളെ വിട്ടയക്കുകയായിരുന്നു.
Post Your Comments