തിരുവനന്തപുരം: ഓർത്തഡോക്‌സ്, യാക്കോബായ സഭാതർക്കവുമായി ബന്ധപ്പെട്ട് ഓരോ വിഭാഗവുമായും പ്രത്യേകം ചർച്ച നടത്താൻ ചീഫ് സെക്രട്ടറിയെയും ലോ സെക്രട്ടറിയെയും ചുമതലപ്പെടുത്തി. മുഖ്യമന്ത്രി പിണറായി വിജയൻ വിളിച്ച ഓർത്തഡോക്‌സ്, യാക്കോബായ സഭാ പ്രതിനിധികളുടെ യോഗത്തിലാണ് തീരുമാനം.
സമവായചർച്ച തുടരും. പുതിയ കേസുകൾ രണ്ടു കൂട്ടരും കൊടുക്കരുതെന്നും നിലവിലുള്ള കേസുകളിൽ സമ്മർദം ചെലുത്തരുതെന്നുമുള്ള മുഖ്യമന്ത്രിയുടെ നിർദ്ദേശം ഇരു സഭകളും അംഗീകരിച്ചു. അടുത്ത ദിവസം ഹൈക്കോടതിയിൽ കേസ് പരിഗണനക്കെടുക്കുന്നുണ്ട്. സമവായചർച്ച നടക്കുന്ന കാര്യം സർക്കാരും സഭകളും കോടതിയിൽ അറിയിക്കാനും ധാരണയായി.
Read Also: ഗാർഹിക ജീവനക്കാരുടെ മെഡിക്കൽ പരിശോധന: ഓൺലൈൻ ബുക്കിംഗ് സംവിധാനവുമായി ബഹ്‌റൈൻ
Post Your Comments