
കൊച്ചി: ഓര്‍ത്തഡോക്‌സ് – യാക്കോബായ പള്ളിത്തര്‍ക്ക വിഷയവുമായി ബന്ധപ്പെട്ട് പള്ളിക്കമ്മിറ്റികള്‍ നല്‍കിയ വിവിധ ഹര്‍ജികള്‍ ഇന്ന് വീണ്ടും ഹൈക്കോടതി പരിഗണിക്കും. പൊലീസ് സംരക്ഷണമാവശ്യപ്പെട്ട് പള്ളി കമ്മിറ്റികള്‍ നല്‍കിയ ഹര്‍ജികളാണ് ഇന്ന് കോടതി പരിഗണിക്കുന്നത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രന്റെ സിംഗിള്‍ ബഞ്ചാണ് ഹര്‍ജി പരിഗണിക്കുക.
Read Also : കൊവിഡ് രോഗികളുമായി സമ്പര്‍ക്കമില്ലാത്ത കുട്ടികളില്‍ മൂന്നിലൊന്ന് പേര്‍ക്കും കൊവിഡ് വന്നു പോയി
ഒക്ടോബര്‍ 5ന് കേസുമായി ബന്ധപ്പെട്ട ഹര്‍ജി പരിഗണിച്ചപ്പോള്‍ സുപ്രീംകോടതി വിധി നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണെന്ന് കോടതി വ്യക്തമാക്കിയിരുന്നു. ക്രമസമാധാന പ്രശ്‌നം നിലനില്‍ക്കുന്നതിനാലാണ് വിധി നടപ്പിലാക്കാന്‍ വൈകുന്നതെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു.
ബലപ്രയോഗത്തിലൂടെ വിധി നടപ്പിലാക്കുന്നത് അനിഷ്ട സംഭവങ്ങള്‍ക്ക് കാരണമാകുമെന്നാണ് കോടതി വിലയിരുത്തല്‍. അതുകൊണ്ട് ചര്‍ച്ചകളിലൂടെ പ്രശ്‌നത്തിന് പരിഹാരം കണ്ട് സുപ്രീംകോടതി വിധി നടപ്പാക്കണമെന്നാണ് ഹൈക്കോടതി നിലപാട്. 1934 ലെ ഭരണഘടന വിശ്വാസികള്‍ അംഗീകരിക്കണമെന്ന് കോടതി പറഞ്ഞിരുന്നു. കൂടാതെ ഇക്കാര്യത്തില്‍ നിയമപരമായ വ്യവഹാരങ്ങള്‍ അവസാനിച്ചതായും കോടതി വ്യക്തമാക്കിയിരുന്നു.
Post Your Comments