Latest NewsKerala

‘സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം’: ആരോഗ്യമന്ത്രിക്കെതിരെ ഓർത്തഡോക്സ് പോസ്റ്ററുകൾ

പത്തനംതിട്ട: പത്തനംതിട്ടയിലെ വിവിധ പള്ളികളിൽ ആരോഗ്യമന്ത്രി വീണാ ജോർജിനെതിരെ പോസ്റ്ററുകൾ. സഭാ തർക്കത്തിൽ വീണാ ജോർജ് മൗനം വെടിയണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ നീതി നടപ്പിലാക്കണമെന്നുമാണ് പോസ്റ്ററിലുള്ളത്. ‘ സഭയുടെ വിയർപ്പിലും വോട്ടിലും മന്ത്രിയായ വീണാ ജോർജ് മൗനം വെടിയണം ‘ എന്നാണ് പോസ്റ്റർ. ഓർത്തഡോക്സ് യുവജനമാണ് പോസ്റ്ററുകളുടെ പിന്നിൽ.

സഭാ തർക്കം പരിഹരിക്കാൻ സർക്കാർ കൊണ്ടുവരുന്ന ചർച്ച് ബിലുമായി ബന്ധപ്പെട്ട് ഓർത്തഡോക്സ് സഭയുടെ പ്രതിഷേധത്തി​ന്റെ ഭാ​ഗമാണ് ഇത്തരത്തിലെ പോസ്റ്ററുകളുടെ പിന്നിലെ കാരണം. ഓർത്തഡോക്‌സ് യുവജനം എന്ന പേരിലാണ് പോസ്റ്റർ പതിപ്പിച്ചിരിക്കുന്നത്. പിണറായി വിജയൻ നീതി നടപ്പിലാക്കണമെന്നും പോസ്റ്ററിലുണ്ട്. ഇന്നലെ അർധരാത്രിയിൽ പത്തനംതിട്ട ജില്ലയിലെ വിവിധ പള്ളികളിലാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button