KeralaLatest News

അച്ഛന്‍കൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡര്‍ മാത്രം എങ്ങനെ വന്നു? എല്‍ഡിഎഫ് കണ്‍വീനറെ ട്രോളി വി.ടി ബല്‍റാം

തിരുവനന്തപുരം: യൂണിവേഴ്‌സിറ്റി കോളേജ് വധശ്രമക്കേസിലെ മുഖ്യപ്രതി ശിവരഞ്ജിത്തിന്റെ വീട്ടില്‍ നി്ന്നും ഉത്തരക്കടലാസ് കണ്ടെടുത്ത വിവാദത്തിനു പിന്നാലെ എല്‍ഡിഎഫ് കണ്‍വീനര്‍ എ.വിജയരാഘന്‍ നടത്തിയ പരാമര്‍ശത്തെ പരിഹസിച്ച് വി.ടി ബല്‍റാം എംഎല്‍എ.ഉത്തരമെഴുതിയാലല്ലേ ഉത്തരക്കടലാസ്സാകൂ എന്ന വിജയരാഘവന്റെ പ്രസ്താവനയ്‌ക്കെതിരെയാണ് ബല്‍റാമിന്റെ ട്രോള്‍.
ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ? ഭൂലോക തോല്‍വികളെ വിജയന്‍ എന്നും വിജയരാഘവന്‍ എന്നുമൊക്കെ വിളിക്കാമോ? ജസ്റ്റ് കമ്മി കണ്‍വീനര്‍ തിങ്സ് എന്നായിരുന്നു ബല്‍റാമിന്റെ പരിഹാസം. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു ബല്‍റാമിന്റെ പ്രതികരണം.

വി.ടി ബല്‍റാം എംഎല്‍എയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

ഉത്തരവും മാര്‍ക്കുമില്ലാത്ത കടലാസിനെ ഉത്തരക്കടലാസ് എന്ന് പറയാമോ?

ടൈഗര്‍ ബിസ്‌ക്കറ്റില്‍ ടൈഗറുണ്ടോ?

അച്ഛന്‍കൂറയും അമ്മക്കൂറയുമില്ലാതെ ഈ കുട്ടിക്കൂറ പൗഡര്‍ മാത്രം എങ്ങനെ വന്നു?

ബസ് സ്റ്റോപ്പില്‍ ബസ് വന്ന് നില്‍ക്കും, ഫുള്‍ സ്റ്റോപ്പില്‍ ഫുള്ള് വന്ന് നില്‍ക്കുമോ?

സീബ്രാലൈനില്‍ സീബ്ര പോയിട്ട് കുതിര പോലും ഇല്ലല്ലോ?

ഭൂലോക തോല്‍വികളെ വിജയന്‍ എന്നും വിജയരാഘവന്‍ എന്നുമൊക്കെ വിളിക്കാമോ?

ജസ്റ്റ് കമ്മി കണ്‍വീനര്‍ തിങ്‌സ്

https://www.facebook.com/vtbalram/posts/10156795985709139

shortlink

Related Articles

Post Your Comments

Related Articles


Back to top button