Latest NewsKeralaNewsIndia

ഇതൊക്കെ കേട്ടിട്ടും ശരിവച്ച്‌ തലകുലുക്കുന്ന ആ ചെറുപ്പക്കാരെ ഓര്‍ത്താണ് ഏറെ നിരാശ! വിമര്‍ശനവുമായി വിടി ബല്‍റാം

ശാസ്ത്രാവബോധമോ കോമണ്‍സെന്‍സോ തൊട്ടുതീണ്ടാത്ത മണുകുണാഞ്ചന്മാർ

 തിരുവനന്തപുരം :  മഹാഭാരതത്തിലെ പാണ്ഡവര്‍ തങ്ങളുടെ ബ്രഹ്മാസ്ത്രം, പശുപത അസ്ത്രം തുടങ്ങിയ സുപ്രധാന ആയുധങ്ങള്‍ സൂക്ഷിച്ചിരുന്ന സ്ഥലമായിരുന്നു ഓസ്‌ട്രേലിയ എന്ന യോഗാചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ പരാമര്‍ശത്തില്‍ സമൂഹമാധ്യമങ്ങളില്‍വിമർശനം. ഭക്തന്മാരില്‍ ഒരാളുടെ ചോദ്യത്തിനുള്ള ഉത്തരമായിട്ടായിരുന്നു രവിശങ്കർ ഇത് പറഞ്ഞത്. സംഭവം ട്രോളായി മാറിയതിന് പിന്നാലെ ഈ വിഷയത്തിൽ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവും മുന്‍ എംഎല്‍എയുമായ വിടി ബല്‍റാം.

read also: പുതിയ ഐപിഎൽ ടീമുകൾ ഒരുങ്ങുന്നു: ഗാരി കേസ്റ്റണും നെഹ്രയും ലഖ്നൗ ടീമിന്റെ പരിശീലകരാകുമെന്ന് സൂചന

രവിശങ്കറിന്റെ ഫോട്ടോയുള്‍പ്പെടെ പങ്കുവച്ച ഫേസ്ബുക്കിലായിരുന്നു ബല്‍റാമിന്റെ പ്രതികരണം. ഇത്തരം ആശയങ്ങള്‍ പങ്കുവയ്ക്കുന്നതില്‍ അല്ല മറിച്ച്‌ ഇതിനെല്ലാം കേട്ട് തലകുലുക്കുന്ന യുവാക്കളെ ഓര്‍ത്ത് നിരാശയാണെന്നാണ് ബല്‍റാമിന്റെ പ്രതികരണം. ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് അഭ്യസ്ഥവിദ്യരായ, എന്നാല്‍ ശാസ്ത്രാവബോധമോ കോമണ്‍സെന്‍സോ ഇല്ലാത്ത ഇവരെന്നും ബല്‍റാം പോസ്റ്റില്‍ ചൂണ്ടിക്കാട്ടുന്നു.

പോസ്റ്റ് പൂര്‍ണരൂപം-

ഇതൊക്കെ കേട്ടിട്ടും ശരിവച്ച്‌ തലകുലുക്കുന്ന ആ ചെറുപ്പക്കാരെ ഓര്‍ത്താണ് ഏറെ നിരാശ! ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ഇന്ത്യ നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി അഭ്യസ്ഥവിദ്യരായ, എന്നാല്‍ ശാസ്ത്രാവബോധമോ കോമണ്‍സെന്‍സോ തൊട്ടുതീണ്ടാത്ത ഇതുപോലുള്ള മണുകുണാഞ്ചന്മാരാണ്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button