തൃശൂര്‍: നിയുക്ത സിപിഎം. സംസ്‌ഥാന സെക്രട്ടറി എ.വിജയരാഘവന്റെ ഭാര്യ ആര്‍. ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പലായി നിയമിച്ചതിനു പിന്നാലെ തൃശൂര്‍ കേരള വര്‍മ്മ കോളജ് പ്രിന്‍സിപ്പല്‍ ജയദേവന്‍ രാജിവച്ചു. ഇടത് അധ്യാപക സംഘടനയായ എ.കെ.പി.സി.ടി.എയുടെ സജീവ പ്രവര്‍ത്തകന്‍ കൂടിയായ ജയദേവന്‍ കോളജ് മനേജ്‌മെന്റായ കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന് രാജി സമര്‍പ്പിച്ചു. തനിക്കൊപ്പം മറ്റൊരു അധികാര കേന്ദ്രം സൃഷ്‌ടിച്ചതിലുള്ള പ്രതിഷേധമാണ് രാജിക്കിടയാക്കിയത്. ഇടത് അധ്യാപക സംഘടന നേതാവാണെങ്കിലും പ്രിന്‍സിപ്പല്‍ സംഘടനയിലെ ഒരു വിഭാഗം അധ്യാപകര്‍ക്ക് അനഭിമതനായതോടെയാണ് വൈസ് പ്രിന്‍സിപ്പല്‍ പദവി രൂപീകരിച്ചത്.
Read Also: കസ്റ്റഡിയിൽ നിന്ന് കസ്റ്റഡിയിലേക്ക്..ബിനീഷിന് അഴിയാക്കുരുക്ക്
എന്നാൽ വിശ്വസ്‌തയും കോളേജിലെ ഇംഗ്ലീഷ് അധ്യാപികയുമായ ആര്‍.ബിന്ദുവിനെ വൈസ് പ്രിന്‍സിപ്പാലാക്കിയതോടെ രണ്ട് അധികാര കേന്ദ്രമാണ് ഉണ്ടായത്. നേരത്തെ എസ്.എഫ്.ഐ. നേതൃത്വവുമായി കൊമ്ബുകോര്‍ത്തതിനെത്തുടര്‍ന്നും ജയദേവന്‍ രാജിവെച്ചിരുന്നു. അന്നു സി.പി.എം. തൃശൂര്‍ ജില്ലാ നേതൃത്വം ഇടപെട്ടാണു പ്രശ്‌നം പരിഹരിച്ചത്. രാജി സ്വീകരിക്കേണ്ടെന്നാണ് അന്നു സി.പി.എം. കൊച്ചിന്‍ ദേവസ്വം ബോര്‍ഡിനു നിര്‍ദേശം നല്‍കിയത്. പ്രിന്‍സിപ്പല്‍ പദവിയില്‍ ജയദേവന്‍ തുടര്‍ന്നെങ്കിലും എസ്.എഫ്.ഐ. നേതൃത്വവുമായും ഒരു വിഭാഗം ഇടത് അധ്യാപക സംഘടന പ്രവര്‍ത്തകരുമായും അദ്ദേഹം നല്ല ബന്ധത്തിലായിരുന്നില്ല. തദേശ തെരഞ്ഞെടുപ്പില്‍ പ്രചാരണം ശക്‌തമായ സാഹചര്യത്തിലുള്ള പ്രിന്‍സിപ്പലിന്റെ രാജി പ്രതിപക്ഷം രാഷ്‌ട്രീയ ആയുധമാക്കും. സി.പി.എം. സംസ്‌ഥാന സെക്രട്ടറിയായി എ. വിജയരാഘവന്‍ ചുമതലയേറ്റ സാഹചര്യത്തിലുള്ള വിവാദം സി.പി.എമ്മിന് തലവേദനയാകും
Post Your Comments