തിരുവനന്തപുരം: സംസ്ഥാനത്തിന്റ വികസനപ്രവര്‍ത്തനങ്ങളെ തകര്‍ക്കാനുള്ള കോടാലിയായി സി.എ.ജിയെ പ്രതിപക്ഷം ഉപയോഗിക്കുകയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്. കേരളത്തിെന്റ വികസനപദ്ധതികളെ കേന്ദ്ര ഏജന്‍സികളെ ഉപയോഗിച്ച് അട്ടിമറിക്കാനുള്ള നീക്കത്തിനെതിരെ എല്‍.ഡി.എഫ് സംഘടിച്ച ജനകീയ പ്രതിരോധം കണ്ണേറ്റുമുക്ക് ജങ്ഷനില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. രാജ്യം മാന്ദ്യത്തിെന്റ പിടിയിലമര്‍ന്നപ്പോഴും കേരളം വികസനപ്രവര്‍ത്തനങ്ങളില്‍ പിന്നോട്ടുപോയില്ല. 14 ജില്ലകളില്‍ കക്ഷി ഭേദമന്യേ കിഫ്ബിയുടെ വികസനപ്രവര്‍ത്തനങ്ങള്‍ എത്തിയിട്ടുണ്ട്.
ബി.ജെ.പിക്കൊപ്പം യു.ഡി.എഫും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും ഇതിനായി ശ്രമിക്കുന്നത്. കേരളത്തിെന്റ വികസനപദ്ധതികള്ക്കുമേല് അഞ്ച് കേന്ദ്ര ഏജന്‍സികളെ കൊണ്ടുവന്നിട്ടും യാതൊന്നും ചെയ്യാന്‍ സാധിച്ചിട്ടില്ല. ഇവര്‍ക്കൊന്നും കിഫ്ബിയെ ലക്ഷ്യം വെക്കാന്‍ കഴിയാത്ത സാഹചര്യത്തിലാണ് സി.എ.ജിയെ വളഞ്ഞവഴിയില്‍ രാഷ്ട്രീയമായി ഉപയോഗിക്കാന്‍ ശ്രമിക്കുന്നത്.
Read Also: ലോക ഭരണാധികാരികളിൽ തലതിരിഞ്ഞ അധികാരി ആര്? ഉത്തരവുമായി മന്ത്രി എം.എം മണി
എന്നാൽ കുറ്റക്കാരെ സംരക്ഷിക്കുന്ന നിലപാട് ഒരിക്കലും ഇടത് സര്‍ക്കാര്‍ സ്വീകരിച്ചിട്ടില്ല. ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നു. എന്നാല്‍, കേരളത്തിെന്റ വികസനപ്രവര്‍ത്തനങ്ങളെ തടയിടാന്‍ കേന്ദ്ര ഏജന്‍സികള്‍ ശ്രമിച്ചാല്‍ കൈയും കെട്ടി നോക്കിയിരിക്കില്ലെന്നും വിജയരാഘവന് പറഞ്ഞു. സി.പി.എം ജില്ല കമ്മിറ്റി അംഗം വി.വി. മോഹനന് അധ്യക്ഷതവഹിച്ചു. കേരള കോണ്‍ഗ്രസ് (എം) നേതാവ് പ്രമോദ് നാരായണന്, തൈക്കാട് വാര്‍ഡ് കമ്മിറ്റി സെക്രട്ടറി ആര്. പ്രദീപ്, സമൂഹ്യപിന്നാക്ക മുന്നണി നേതാവ് അഡ്വ. കലേഷ് എന്നിവര്‍ സംസാരിച്ചു.
Post Your Comments