തിരുവനന്തപുരം: 98 ന്റെ നിറവിൽ നിൽക്കുന്ന കമ്മ്യൂണിസ്റ്റ് പാർട്ടിയിലെ ഏറ്റവും മുതിർന്ന നേതാവ് വി എസ്സിന്റെ പിറന്നാൾ ആഘോഷിക്കുന്ന പ്രബുദ്ധ കേരളത്തിന് പാർട്ടി മറന്നുപോയ 92 വയസ്സുള്ള സഖാവ് ലോറൻസിനെ പരിചയപ്പെടുത്തുകയാണ് മകൾ ആശാ ലോറൻസ്. തന്റെ ഫേസ്ബുക് കുറിപ്പിലൂടെയാണ് പാർട്ടി അച്ഛനോട് ചെയ്ത അനീതിയെക്കുറിച്ചും അവഗണയെക്കുറിച്ചും ആശ പങ്കുവയ്ക്കുന്നത്. സുഹൃത്തുക്കൾക്കും, സിപിഐഎം തമ്പ്രാക്കൾക്കും, സിപിഐഎം സൈബർഗുണ്ടകൾക്കും, അലവലാതികളായ നന്ദികെട്ടവരായ കള്ളൻമാരായ ബന്ധുക്കൾക്കും സമർപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ടാണ് ആശയുടെ ഫേസ്ബുക് പോസ്റ്റ് തുടങ്ങുന്നത്.
Also Read:നട്സുകൾ കുതിർത്ത് കഴിക്കുന്നതിന് എന്തിന്?: അറിയാം ഇതിന് പിന്നിലെ കാരണം
‘ഈ സഖാവിനെ, കേരളം കണ്ട, ഞാൻ കണ്ട അടിയുറച്ച കമ്മ്യൂണിസ്റ്റിനെ, എം.എം.ലോറൻസിനെ സ്വന്തം സഖാക്കൾ അപമാനിച്ചത് പോലെ കേരളത്തിൽ വേറൊരു രാഷ്ട്രീയ പാർട്ടിയും അപമാനിച്ചിട്ടില്ല. വെട്ടിനിരത്തിൽ ഒറ്റപെടത്തലുകൾ അപമാനിക്കൽ തുടർകഥ ആയിരുന്നു. പാലക്കാട് നടന്ന ‘മഹത്തായ വെട്ടി നിരത്തിലിന്’ ശേഷം,
ഫോൺ കോളുകൾ ഇല്ല സന്ദർശകരില്ല സഖാക്കൾ ഇല്ല സഖാവേ വിളിയില്ല സഖാവ് ഉണ്ടോ എന്ന അന്വേഷണമില്ല. അലവലാതികളായ നന്ദികെട്ടവരായ ബന്ധുക്കളില്ല.
ആ കാലത്ത് തിരക്കോട് തിരക്കായിരുന്ന വീട് നിശബ്ദമായി’, കുറിപ്പിൽ ആശാ ലോറൻസ് പറയുന്നു.
ഫേസ്ബുക് കുറിപ്പിന്റെ പൂർണ്ണരൂപം:
സുഹൃത്തുക്കൾക്കും സിപിഐഎം തമ്പ്രാക്കൾക്കും, സിപിഐഎം സൈബർഗുണ്ടകൾക്കും
അലവലാതികളായ നന്ദികെട്ടവരായ കള്ളൻമാരായ ബന്ധുക്കൾക്കും സമർപ്പിക്കുന്നു. അപ്പഛൻ സഖാവ് എം.എം ലോറൻസ് മൂത്ത മകൾ, മക്കളിൽ രണ്ടാമത്തെ ആൾ സുജ ബോബന്റെ കൂടെയാണ് കഴിഞ്ഞ മാസം സെപ്റ്റംബർ മുതൽ. സുജ സിവിൽ എഞ്ചിനീയർ ആണ് 30 വർഷങ്ങൾ ആയിട്ടുണ്ടാവാം സുജ യും കുടുംബവും ദുബൈൽ പോയിട്ട്.
സുജ അതീവ ഭക്തയാണ് തികഞ്ഞ ഈശ്വരവിശ്വാസി. പെന്തകോസ്ത് സഭയിലാണ് ഇപ്പോൾ.
അപ്പന്റെ വാക്കുകളിൽ ആകൃഷ്ടരായി ഞങ്ങൾക്ക് ഈശ്വരവിശ്വാസം പരിഹസിക്കാനുള്ള കാര്യമായിരുന്നുവല്ലോ? അങ്ങിനെയാണ് ഞാൻ ജീവിതത്തിൽ കണ്ട ഏറ്റവും കാരുണ്യവും സത്യസന്ധതയുമുള്ള അമ്മയെയും അമ്മയുടെ ഭക്തിയെയും പരിഹസിച്ച് വളർന്നത്.
പക്ഷേ ജീവിത അനുഭവങ്ങളിലൂടെ കടന്ന് പോയപ്പോൾ ഓരോരുത്തരായി ദൈവത്തെ തിരിച്ചറിഞ്ഞു. ഞങ്ങൾ കൃസ്താനികളായി വളർന്നുവെങ്കിലും ഒരിക്കൽ പോലും സൺഡേ സ്കൂളിൽ പോയിട്ടില്ല. മാമോദീസ മുങ്ങി കൃസ്ത്യാനി കുഞ്ഞങ്ങളായത് കുറച്ച് മുതിർന്നിട്ടാണ്. അതും അമ്മയുടെ ആഗ്രഹമായത് കൊണ്ട് മാത്രം നടന്നത്.
അമ്മയ്ക്ക് ഞങ്ങളെ ഈശ്വരവിശ്വാസികളായി വളർത്തണമെന്നായിരുന്നു. അപ്പച്ഛൻ എതിർത്തില്ല എങ്കിലും പരിഹാസമായിരുന്നു എന്നും. അമ്മയുടെ വാക്കുകൾക്ക് എന്ത് വില.
അമ്മ വെറും വീട്ടമ്മ. അപ്പഛനോ നാട് അറിയുന്ന എല്ലാവരും ബഹുമാനിക്കുന്ന അറിയപ്പെടുന്ന ആൾ. ആരുടെ വാക്കുകൾക്ക് വില കിട്ടും, വിശ്വസിക്കും. സംശയമെന്ത്? അപ്പഛന്റെ സഖാവ് എം.എം.ലോറൻസിന്റെ, കുട്ടികാലത്ത് സന്ധ്യാ പ്രാർത്ഥന ഉണ്ടായിരുന്നു വീട്ടിൽ പിന്നീട് അതെല്ലാം കുറഞ്ഞു വന്നു തീരെ ഇല്ലാതായി.
പെസഹ അപ്പം മുറിക്കുന്നത് ഗൃഹനാഥനാണ് എല്ലാ കുടുംബങ്ങളിലും അമ്മ പെസഹ അപ്പം ഉണ്ടാക്കി മുറിക്കാൻ അപ്പനോട് പറഞ്ഞാൽ അപ്പൻ സൂത്രത്തിൽ ഒഴിഞ്ഞ് മാറും
കമ്മ്യൂണിസറ്റ്കാരൻ മതപരമായ ചടങ്ങുകളിൽ നിന്നും മാറിനിൽക്കണമെന്നാണല്ലോ
ആചാര്യൻമാർ ഏതോ പുസ്തക താളുകളിൽ കുത്തി കുറിച്ചിട്ടത്. പാർട്ടി ക്ലാസ്സുകളിൽ പഠിപ്പിച്ചത്. അവസാനം അമ്മ തന്നെ പെസഹാ അപ്പം മുറിക്കും.
അമ്മയ്ക്ക് ഞങ്ങൾ മക്കൾ മിശ്രവിവാഹം ചെയ്യുമോ പാർട്ടിക്കാരാകുമോ അപ്പന്റെ വഴിയെ എന്നൊക്കെ ആകുലത ഉണ്ടായിരുന്നു. എല്ലാവരും സത്യ ക്യസ്ത്യാനികളെയാണ് വിവാഹം ചെയ്തത് പക്ഷേ അതിൽ വല്യ കാര്യമൊന്നുമില്ലെന്നും ജീവിതം കാണിച്ചു തന്നു. അമ്മ ഒരിക്കലും അന്യമതത്തെ അന്യമതസ്ഥരെ പരിഹസിച്ചിട്ടില്ല കൃഷ്ണന്റെ പാട്ടുകളായ ചെത്തി മന്ദാരം, കണികാണും നേരം സകലരും ഇഷ്ട്ടപെടുന്ന ഹരിവരാസനം എല്ലാം ഇഷ്ടമായിരുന്നു അമ്മയ്ക്ക്.
അപ്പച്ഛന്റെ വഴിയെ കമ്യൂണിസറ്റ്കാരാകാൻ താൽപര്യമില്ലായിരുന്നുവെങ്കിലും സിപിഐഎം തന്നെയായിരുന്നു ജീവിതത്തിൽ ഉണ്ടായിരുന്നത്. അത് അപ്പച്ഛനോടുള്ള ഇഷ്ടം കൊണ്ട് മാത്രം
അപ്പച്ഛൻ കോൺഗ്രസ്സകാരനായിരുന്നുവെങ്കിൽ ബിജെപിക്കാരനായിരുന്നുവെങ്കിൽ ആ പാർട്ടിയോട് ഇഷ്ടമാകുമായിരുന്നു. തികച്ചും സ്വഭാവികം.
ഈ സഖാവിനെ, കേരളം കണ്ട, ഞാൻ കണ്ട അടിയുറച്ച കമ്മ്യൂണിസ്റ്റിനെ എം.എം.ലോറൻസിനെ സ്വന്തം സഖാകൾ അപമാനിച്ചത് പോലെ കേരളത്തിൽ വേറൊരു രാഷ്ട്രിയ പാർട്ടിയും അപമാനിച്ചിട്ടില്ല. വെട്ടിനിരത്തലിൽ ഒറ്റപെടുത്തലുകൾ അപമാനിക്കൽ തുടർകഥ ആയിരുന്നു പാലക്കാട് നടന്ന ‘മഹത്തായ വെട്ടി നിരത്തിലിന്’ ശേഷം.
ഫോൺ കോളുകൾ ഇല്ല സന്ദർശകരില്ല സഖാക്കൾ ഇല്ല സഖാവേ വിളിയില്ല സഖാവ് ഉണ്ടോ എന്ന അന്വേഷണമില്ല. അലവലാതികളായ നന്ദികെട്ടവരായ ബന്ധുക്കളില്ല.
ആ കാലത്ത് തിരക്കോട് തിരക്കായിരുന്ന വീട് നിശബ്ദമായി.
പക്ഷേ ഒരിക്കൽ പോലും തിരക്കിൽ അവഗണന മാത്രം ലഭിച്ചിരുന്ന ഭാര്യ അമ്മ ബേബി ലോറൻസ് ഒരിക്കൽ പോലും കുറ്റപെടുത്തിയില്ല, ഇപ്പോ എന്തായി എന് ചോദിച്ചില്ല,
മക്കളാരും അപ്പനെ പരിഹസിച്ചില്ല, അപ്പനും ഞങ്ങളും ഒന്നും സംഭവിക്കാത്ത പോലെ ജീവിച്ചു. അല്ലെങ്കിലും അപ്പച്ഛന്റെ സ്ഥാനങ്ങൾക്കനുസരിച്ച് ഞങ്ങളുടെ ജീവിതം മാറിയിട്ടില്ലായിരുന്നു. ബസിലും ഓട്ടോയിലും കാറിലും യാത്ര ചെയ്തു അവനവന്റെ ചുമലിലെ ഭാരവും ആയി മുന്നോട്ട് പോയി.
മാറിയത് അലവലാതികളായ ബന്ധുക്കളുടെയും സഖാക്കളുടെയും മുഖങ്ങളായിരുന്നു.
ഞങ്ങളെ കണ്ടാൽ അപരിചതരെ പോലെ തുറിച്ച് നോക്കുന്ന സഖാക്കൾ അത്ഭുതപ്പെടുത്തിക്കളഞ്ഞു. എന്തിന്, സഖാവ് എം.എം.ലോറൻസിനെ കണ്ടാൽ പോലും ചിരിക്കാത്ത സിപിഐഎം കാർ ലോറൻസിന്റെ ഭാര്യയെയും മക്കളെയും നോക്കി ചിരിക്കുമോ?
ആ കാര്യത്തിൽ ഇ.കെ.നായനാർ മുതൽ ചതിയൻ ചന്തുവായ ദിനേശ്മണിയെ പോലെ താഴെ തട്ടിലുള്ള സഖാക്കളും ഉണ്ടായിരുന്നു. നായനാരും ദിനേശ്മണിയും എത്ര പ്രാവശ്യം ഞങ്ങളുടെ അമ്മ ഉണ്ടാക്കിയ ഭക്ഷണം കഴിച്ചിരിക്കുന്നു നല്ല രുചിയാണ് എന്ന് പറഞ്ഞിരിക്കുന്നു.
ബന്ധുക്കളുടെ കാര്യം പറയാനില്ല.
വെട്ടിനിരത്തലിന് ശേഷം അപ്പൻ കോഴിക്കോട് കടപ്പുറത്ത് വേദിയിൽ പ്രസംഗിച്ച് നിൽക്കുമ്പോൾ തലകറങ്ങി വീണത്. അന്ന് എന്റെ കൂടെയാണ് വിശ്രമത്തിന് വന്നത്.
ഒരു ഈച്ച ഒരു ഉറുമ്പ് ഒരു കൊതുക് പോലും ശല്യപെടുത്താതെ അപ്പനെ ഞാൻ നോക്കി
അത് ഉത്തരവാദിത്തമാണ്. അപ്പനാണ് എം.എം.ലോറൻസ്. എന്റെ ഓർമയിൽ( എല്ലാ മക്കളുടെയും) അപ്പൻ അപ്പനായി ആണ് പരിചയപെടുന്നത് അല്ലേ? ഇത് സഖാവ് എം.എം.ലോറൻസ് എന്നല്ലല്ലോ അമ്മ പറഞ് തന്നിട്ടുണ്ടാവുക അപ്പച്ഛൻ എന്നല്ലേ.
ഇന്ന് സുജ അപ്പഛനെ നോക്കുന്നു. മകനെ പോലെ അപ്പച്ഛന്റെ ശരീരം വൃത്തിയാക്കി കൊടുക്കുന്നു ഒരു മകനെ പോലെ കരുതി. സുജയ്ക്ക് ദുബൈൽ നിൽക്കാം ഭർത്താവ് അവിടെയാണ് ജോലി അവിടെയാണ് പക്ഷേ ഇപ്പോൾ അപ്പച്ഛന് കാവലിരിക്കുന്നു.
അപ്പച്ഛൻ ‘അമ്മേ അമ്മേ’ എന്നാണ് ഉറക്കത്തിൽ കൂടെ കുടെ വിളിക്കുന്നത്
ആരാണ് അമ്മ? കാണപ്പെട്ട ദൈവമല്ലാതെ ആരാണ് അമ്മ? 15 വയസ്സിൽ വീട് നാട് വിട്ട് സുഖ സൗകര്യങ്ങൾ വിട്ട് വിദ്യഭ്യാസം വിട്ട് നാടിന് വേണ്ടി ജനങ്ങൾക്ക് വേണ്ടി പാർട്ടിയ്ക്ക് വേണ്ടി ഇറങ്ങി തിരിച്ചയാൾ ഇന്ന് 92 വയസ്സിൽ മകളുടെ സംരക്ഷണയിൽ.
വർഷങ്ങൾക്ക് മുന്നേ ഞാൻ പറഞ്ഞിട്ടുണ്ട് അപ്പനോട് തന്നെ , ‘വീഴുമ്പോൾ അമ്മേ എന്നും ദൈവമേ എന്നും മാത്രമെ വിളിക്കു എതൊരു മനുഷ്യനും, ആരും ചേട്ട ചേച്ചി സഖാവേ ലീഡറേ സാറേ എന്നൊന്നും വിളിക്കില്ലാന്ന്’ അപ്പച്ഛൻ അന്ന് ചിരിച്ചു, നിഷേധിചില്ല.
സഖാക്കൾക്ക് സെൽഫി എടുക്കാൻ ചില അലവലാതി ബന്ധുകൾക്കും സെൽഫി എടുക്കാൻ എഫ്ബിയിൽ പോസ്റ്റാൻ എം.എം.ലോറൻസ് ഇപ്പോഴും വാല്യൂ ഉള്ള ആളാണ്. മിനിഞ്ഞാന്ന് ഞാൻ സിപിഐഎം സ്റ്റേറ്റ് സെക്രട്ടറി എ വിജയരാഘവനെ വിളിച്ചിരുന്നു. അപ്പന്റെ കാര്യങ്ങൾ പറയാൻ വിളിച്ചതാണ്. ഞാൻ വിജയരാഘവനോട് പറഞ്ഞു സഖാവ് ലോറൻസ് ഇപ്പോൾ
‘അമ്മേ’ എന്നാണ് വിളിക്കുന്നത്, അല്ലാതെ മാർക്സേ ലെനിനെ പിണറായിവിജയാ, വിജയരാഘവാ, സഖാവേ എന്നൊന്നും അല്ലെന്ന്. വിജയരാഘവൻ ചിരിച്ചു സ്വതസിദ്ധമായ ചിരി. ഞാൻ പറഞ്ഞു ഓർമ്മ ഉണ്ടായിരിക്കണം. അവശത വരുമ്പോൾ ഒരുത്തനും ഒരു സഖാവും ഉണ്ടാവില്ല എന്ന് അന്നേരം പറഞ്ഞു ‘ശരിയാണ് അതൊക്കെ ശരിയാണ്’ എന്ന്.
തിരിച്ചറിവ് നല്ലതാണ് എല്ലാവർക്കും.
കുറെ അലവലാതികളായ സിപിഐഎം സൈബർ ഗുണ്ടകൾ പറയാറുണ്ട് ലോറൻസ് സഖാവ് ഞങ്ങളുടെ സ്വത്ത് പാർട്ടിയുടെ സ്വത്ത് , നീ ചാണകം അപ്പൻ തള്ളി പറഞ്ഞവൾ അപ്പനെ അപമാനിച്ചവൾ എന്നൊക്കെ, ഇപ്പോൾ ഇവൻമാരെ ഒന്നും കാണുന്നില്ല സഖാവ് ലോറൻസിന്റെ അടുത്തിരിക്കാൻ ശരീരം വൃത്തിയാക്കി കൊടുക്കാൻ ഇഷ്ട ഭക്ഷണം കൊടുക്കാൻ വസ്ത്രങ്ങൾ അലക്കി കൊടുക്കാൻ.
കുറെ നാൾ മുൻപ് ലോറൻസിനെ ഇതേ സഖാക്കൾ കെളവൻ വയസൻ എന്നൊക്കെ ആയിരുന്നു പറയുന്നത് മുഖ്യമന്ത്രിയുടെ പോസ്റ്റിൽ കമന്റിലൂടെ. അതാണ് കമ്മ്യൂണിസം സഖാവത്തം. ഓർമ്മകൾ ഉണ്ടായിരിക്കണം എല്ലാ സഖാകൾക്കും ‘
2016 മെയ് മാസം കേരള സിഡ്കോ ജീവനകാരി വല്യ സിപിഐഎംകാരി അപർണ പറഞ്ഞത്
നീ അലവലാതി സഖാക്കളെയെ കണ്ടിട്ടുളെളടി എന്നാണ്. ഇതിലെ നീ എടി വിളി എന്നെയായിരുന്നു കേട്ടോ. ഈ കാര്യം 2017 മാർച്ചിൽ ൽ മുഖ്യമന്ത്രി ശ്രീ പിണറായി വിജയനോട് ഞാൻ പറഞ്ഞു. പിണറായി വിജയൻ ചിരിക്കില്ല എന്ന് പത്രകാർ എഴുതി പിടിപ്പിച്ചത് കല്ല് വെച്ച നുണയാണേ, എം.എം.ലോറൻസിന്റെ മകളോട് ഒരു സിപിഎം കാരി പറയുകയാണ് അലവലാതി സഖാക്കളെയേ കണ്ടിട്ടുള്ളു എന്ന്.
പിണറായി വിജയൻ ഇത് കേട്ട് എത്ര മനോഹരമായിട്ടാണ് ചിരിച്ചതെന്നോ
ആ ചിരി ക്യാമറയിൽ പതിഞ്ഞിരുന്നുവെങ്കിൽ സഖാവ് പിണറായി വിജയന്റെ ജീവിതത്തിലെ ഏറ്റവും മനോഹരമായ ചിരി ആയിരുന്നേനേ. ഫോട്ടോഗ്രാഫർക്ക് പുലിസ്റ്റർ അവാർഡ് തന്നെ ലഭിക്കുമായിരുന്നു. ഇ എം എസ്, എ.കെ.ജി., സുന്ദരയ്യ മുതൽ പിണറായി വിജയൻ കോടിയേരി ബാലകൃഷ്ണൻ എം വി ജയരാജൻ മുതലായവരെ കണ്ട ഞാൻ ഇതിലാരെയാണ് സിപിഎം സഖാവായ അപർണ ഉദ്ദേശിച്ചത് ഇത് കേട്ട പിണറായി വിജയൻ നമ്മുടെ നാടിന്റെ ക്യാപ്റ്റൻ എങ്ങിനെ ചിരിക്കാതിരിക്കും.
അപ്പച്ഛൻ സുജയുടെ വീട്ടിൽ സാധാരണ കട്ടിലിൽ കിടക്കുന്നു. അപ്പഛനെ വീൽചെയർ ഇരുത്തി വേറെ മുറിയിൽ കൊണ്ട് പോകാറുണ്ട്. വാഷ്റൂമിൽ കൊണ്ട് പോയി കുളിപ്പിച്ചു.
ഇതൊന്നും മകന്റെ വീട്ടിൽ ലഭിച്ചിരുന്നില്ല. ആൺ മക്കളുണ്ട് സഖാവിനെ നോക്കാൻ ഇല്ലെങ്കിൽ പാർട്ടി ഉണ്ടെന്ന് പ്രഖാപിച്ച സഖാവ് തമ്പ്രാന്റെ ശ്രദ്ധയിലേയ്ക്ക്.
Post Your Comments