കേരള ആരോഗ്യശാസ്ത്ര സർവകലാശാലയിൽ ജൂനിയർ പ്രോഗ്രാമർ (ഐ.ടി) തസ്തികയിലേക്ക് കരാർ അടിസ്ഥാനത്തിൽ നിയമനത്തിനായി അപേക്ഷകൾ ക്ഷണിച്ചു. പ്രതിമാസ സഞ്ചിത ശമ്പളം 30,675 രൂപ. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ സംബന്ധിച്ച വിശദവിവരങ്ങൾക്കും അപേക്ഷാഫോമിനും സർവകലാശാല വെബ്‌സൈറ്റ് (www.kuhs.ac.in)ൽ Appointments എന്ന ലിങ്ക് സന്ദർശിക്കുക. നിർദിഷ്ട മാതൃകയിൽ തയ്യാറാക്കിയ അപേക്ഷകൾ സ്വയം സാക്ഷ്യപ്പെടുത്തിയ രേഖകളുടെ പകർപ്പുകൾ സഹിതം ആഗസ്റ്റ് 16 ന് വൈകിട്ട് അഞ്ചിന് മുൻപായി രജിസ്ട്രാർ, കേരള ആരോഗ്യശാസ്ത്ര സർവകലാശാല, മെഡിക്കൽകോളേജ് പി.ഒ., തൃശ്ശൂർ-680596 എന്ന വിലാസത്തിൽ ലഭിക്കണം.
Post Your Comments