കൊച്ചിൻ ഷിപ്‌യാർഡിൽ തൊഴിലവസരം. പ്രോജക്ട് അസിസ്റ്റന്റ് തസ്തികയിലേക്ക് ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. മെക്കാനിക്കൽ (23), ഇലക്ട്രിക്കൽ (9), ഇലക്ട്രോണിക്സ് (3), ഇൻസ്ട്രുമെന്റേഷൻ (3), സിവിൽ (2), ഇൻഫർമേഷൻ ടെക്നോളജി (1), കൊമേഴ്സ്യൽ (14), ഫിനാൻസ് (1). എന്നിങ്ങനെ 56 ഒഴിവുകളാണുള്ളത്. ബന്ധപ്പെട്ട വിഭാഗത്തിലെ യോഗ്യതയോടൊപ്പം ഉദ്യോഗാർഥികൾക്ക് സമാന മേഖലകളിൽ 2 വർഷത്തെ പ്രവൃത്തിപരിചയമുണ്ടായിരിക്കണം. കരാർ നിയമനമാണ്.
കൂടുതൽ വിവരങ്ങൾക്കും അപേക്ഷക്കും സന്ദർശിക്കുക : ww.cochinshipyard.com
അവസാന തീയതി : ഒക്ടോബർ 27
Post Your Comments