കോമൺ റിക്രൂട്ട്മെന്റ് പരീക്ഷയ്ക്ക് അപേക്ഷ സമർപ്പിക്കാൻ വീണ്ടും അവസരമൊരുക്കി ഐ.ബി.പി.എസ്. ഐ.ബി.പി.എസ് 2020 ലേക്കായി നേരത്തെ പ്രസിദ്ധീകരിച്ച നേരത്തെ പ്രസിദ്ധീകരിച്ച വിജ്ഞാപനത്തിന്റെ അടിസ്ഥാനത്തിൽ ഓൺലൈൻ അപേക്ഷ പൂർത്തീകരിക്കാൻ സാധിക്കാത്തവർക്കും, അതിനുശേഷം യോഗ്യത നേടിയവർക്കുമാണ് അപേക്ഷിക്കാൻ വീണ്ടും അവസരം ലഭിക്കുക. പൊതുമേഖല ബാങ്കുകളിൽ ക്ലർക്ക്, പ്രൊബേഷനറി ഓഫിസർ/മാനേജ്മെൻറ് ട്രെയിനീസ് തസ്തികകളിലേക്കും റീജനൽ റൂറൽ ബാങ്കുകളിൽ ഓഫിസർ, അസിസ്റ്റൻറ് (മൾട്ടിപർപ്പസ്) തസ്തികകളിലേക്കുമാണ് കോമൺ റിക്രൂട്ട്മെൻറിനായി പരീക്ഷ നടത്തുന്നത്.
11 പൊതുമേഖല ബാങ്കുകളിലായി ക്ലർക്ക് തസ്തികയിൽ 1557 ഒഴിവുകളും ബാങ്ക് പ്രൊബേഷനറി ഓഫിസർ/മാനേജ്മെന്റ് ട്രെയിനി തസ്തികയിൽ 1167 ഒഴിവുകളുമാണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അടുത്ത വർഷം ഒഴിവുകൾ ഇരട്ടിയിലധികം വർധിക്കുമെന്നും സൂചനയുണ്ട്..
ഇപ്പോൾ പ്രസിദ്ധീകരിച്ച അനുബന്ധ വിജ്ഞാപനവും 2021-22 വർഷത്തേക്കുള്ള റിക്രൂട്ട്മെൻറ് വിജ്ഞാപനത്തിനും സന്ദർശിക്കുക : http://www.ibps.in/
ക്ലറിക്കൽ തസ്തികയിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : നവംബർ ആറു വരെ
പ്രൊബേഷനറി ഓഫിസർ/മാനേജ്മെൻറ് ട്രെയിനി : ഒക്ടോബർ 28 മുതൽ നവംബർ 11 വരെ..
ആദ്യം രജിസ്റ്റർ ചെയ്തവർക്ക് അപേക്ഷകളിൽ തിരുത്ത് വരുത്തുന്നതിനും അവസരമുണ്ട്
Post Your Comments