ബെംഗളൂരു: തിമ്മപ്പയ്യ ട്രോഫി ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളം 208 റണ്‍സിന് ഹിമാചല്‍പ്രദേശിനെ പുറത്താക്കി. ആദ്യദിനം കളിനിര്‍ത്തുമ്പോള്‍ മറുപടി ബാറ്റിങ് തുടങ്ങിയ കേരളം ഒരുവിക്കറ്റ് നഷ്ടത്തില്‍ 38 റൺസ് നേടി. തിമ്മപ്പയ്യ മെമ്മോറിയല്‍ ക്രിക്കറ്റ് ടൂര്‍ണമെന്റില്‍ കേരളത്തിന്റെ മൂന്നാമത്തെ മത്സരമാണിത്. ആദ്യം ബംഗാളിനെ തോല്‍പ്പിച്ച ടീം കര്‍ണാടകത്തോട് തോൽക്കുകയാണ് ചെയ്‌തത്.
ഓപ്പണര്‍ രോഹന്‍ കുന്നുമ്മല്‍ (1) നേരത്തേ മടങ്ങി. ഉത്തപ്പയ്‌ക്കൊപ്പം രോഹന്‍ പ്രേം (7 നോട്ടൗട്ട്) ബാറ്റിങ് തുടരുന്നു. കേരളത്തിനു വേണ്ടി ആദ്യ മത്സരത്തിനിറങ്ങിയ ഇന്ത്യന്‍ താരം റോബിന്‍ ഉത്തപ്പ 25 റണ്‍സുമായി പുറത്താകാതെ നില്‍ക്കുന്നു. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഹിമാചലിന്റെ മുന്‍നിര ബാറ്റിങ് തകര്‍ന്നു.
സിജോമോന്‍ ജോസഫ് നാലുവിക്കറ്റും ആനന്ദ് ജോസഫ് മൂന്നു വിക്കറ്റും നേടി. ആസിഫിന് രണ്ടുവിക്കറ്റുണ്ട്. പ്രിയാന്‍ഷു ഖണ്ഡൂരിയെ (7) പുറത്താക്കി കെ.എം. ആസിഫാണ് തകര്‍ച്ചയ്ക്ക് തുടക്കമിട്ടത്. എന്നാല്‍, ഏഴാം വിക്കറ്റില്‍ അങ്കുഷ് ബേദിയും ഏകാന്ത് സെന്നും ചേര്‍ന്ന് 80 റണ്‍സടിച്ചു.
Post Your Comments