ഷിംല: ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ നാശംവിതച്ച് അതിശക്തമായ മഴ. കനത്ത മഴയെ തുടര്‍ന്ന് ഹിമാചൽ പ്രദേശിലുണ്ടായ മണ്ണിടിച്ചിലിലും മിന്നൽ പ്രളയത്തിലുമായി അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു.
വീടുകളും പാലങ്ങളും ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ പാർക്ക് ചെയ്ത കാറുകളും കൂട്ടത്തോടെ കുത്തിയൊലിച്ച് പോയി. സംസ്ഥാനത്തെ സ്കൂളുകൾക്കും കോളേജുകൾക്കും അധികൃതർ അവധി പ്രഖ്യാപിച്ചിരിക്കുകയാണ്.
കഴിഞ്ഞ 36 മണിക്കൂറിനുള്ളിൽ 14 വലിയ ഉരുൾപൊട്ടലും 13 മിന്നൽ പ്രളയങ്ങളും റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്, 700-ലധികം റോഡുകൾ അടച്ചു. ടൂറിസ്റ്റ് കേന്ദ്രമായ കുളുവിലും മണാലിയിലും പ്രളയത്തിൽ വാഹനങ്ങളും കടകളും ഒലിച്ചുപോയി. വൻ കൃഷി നാശവും സംഭവിച്ചു.
Post Your Comments