ജനവാസ മേഖലയിൽ വന്യജീവി ആക്രമണം തുടർക്കഥയായി മാറിയതോടെ അന്തർ സംസ്ഥാന യോഗത്തിൽ 6 ആവശ്യങ്ങൾ മുന്നോട്ടുവെച്ച് കേരളം. ജനവാസ മേഖലയിലേക്ക് ഇറങ്ങാൻ സാധ്യതയുള്ള വന്യജീവികളുടെ നിരീക്ഷണം ശക്തമാക്കണമെന്നാണ് കേരളം ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം വയനാട്ടിൽ കമാൻഡോ കൺട്രോൾ സെന്റർ ആരംഭിക്കാൻ തീരുമാനിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആവശ്യങ്ങൾ ഉന്നയിച്ച് കേരളം രംഗത്തെത്തിയത്.
റേഡിയോ കോളർ ഘടിപ്പിച്ച മൃഗങ്ങൾ സംസ്ഥാന പരിധിയിൽ വരുമ്പോൾ അറിയിക്കണം, സിഗ്നൽ റിസീവർ ചെയ്യാനുള്ള സംവിധാനം കേരളത്തിനും നൽകണം, വന്യജീവികളെ അതത് സംസ്ഥാന പരിധിക്കുള്ളിൽ നിർത്താൻ സാധ്യമായതെല്ലാം ചെയ്യണം, വന്യജീവി വിഷയത്തിൽ പരസ്പരം സഹകരിച്ച് മുന്നോട്ട് പോകണം, അതത് സംസ്ഥാനങ്ങളിൽ വന്യജീവികൾക്കുള്ള ആവാസവ്യവസ്ഥ ഉറപ്പുവരുത്തണം എന്നിവയാണ് കേരളത്തിന്റെ മറ്റ് 5 ആവശ്യങ്ങൾ. വന്യജീവി ആക്രമണങ്ങളെ തുടർന്ന് വയനാട്ടിൽ നിരവധി മനുഷ്യ ജീവനുകളാണ് പൊലിഞ്ഞത്. വനമേഖലയോട് അടുത്ത് നിൽക്കുന്ന പ്രദേശമായതിനാൽ കടുവ, പുലി, ആന തുടങ്ങിയ വന്യമൃഗങ്ങളാണ് ജനവാസ മേഖലയിലേക്ക് ഇറങ്ങുന്നത്.
Also Read: ട്രെയിനിൽ നിന്നും ഇനി സ്വിഗ്ഗി വഴി ഓർഡർ ചെയ്യാം, പുതിയ പദ്ധതി ഇങ്ങനെ
Post Your Comments