കൊച്ചി: ബ്രഹ്മപുരത്തെ മാലിന്യ പ്ലാന്റിൽ നിന്നും ഉയർന്ന വിഷപ്പുകയിൽ പ്രതികരിച്ച് നടൻ ജോയ് മാത്യു. കേരളവും കൊച്ചി കോർപ്പറേഷനും ഭരിക്കുന്നത് ക്വട്ടേഷൻ സംഘങ്ങളും മാഫിയ സംഘങ്ങളുമാണെന്ന് ജോയ് മാത്യു ആരോപിച്ചു. മാതൃഭൂമിയോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. എങ്ങനെ പണമുണ്ടാക്കാമെന്നാണ് ഇക്കൂട്ടർ ചിന്തിക്കുന്നതെന്നും, ക്വട്ടേഷൻ സംഘങ്ങളെ ഭയന്നാണ് ജനങ്ങൾ പോലും പ്രതികരിക്കാൻ ഭയക്കുന്നതെന്നും അദ്ദേഹം പറയുന്നു.
അതേസമയം, കൊച്ചിയിൽ മൂടുന്ന ബ്രഹ്മപുരം വിഷപ്പുക വിഷയം പാർലമെന്‍റിലും ചർച്ചയാകും. ഇരു സഭകളിലും അടിയന്തര പ്രമേയത്തിന് കോൺഗ്രസ് നേതാക്കൾ നോട്ടീസ് നൽകി. ലോക്സഭയിൽ ഹൈബി ഈഡനും ബെന്നി ബഹ്നാനുമാണ് അടിയന്തര പ്രമേയത്തിന് നോട്ടീസ് നൽകിയത്. രാജ്യസഭയിലാകട്ടെ കെ സി വേണുഗോപാലാണ് നോട്ടീസ് നൽകിയത്. വിഷയത്തിൽ കേന്ദ്ര ഇടപെടലും കേരള എം പി മാർ തേടിയിട്ടുണ്ട്.
പ്ലാന്റ് പ്രദേശത്തെ 7 സെക്ടറുകളായി തിരിച്ച് കഴിഞ്ഞ 10 ദിവസമായി തുടര്‍ന്ന രക്ഷാപ്രവര്‍ത്തനത്തിലൂടെ 7 സെക്ടറുകളില്‍ 5 സെക്റ്ററുകള്‍ കഴിഞ്ഞ ദിവസം തന്നെ പൂര്‍ണമായും നിയന്ത്രണവിധേയമായിരുന്നെന്ന് കളക്ടര്‍ അറിയിച്ചു. ഇന്നലത്തെ പ്രവര്‍ത്തനങ്ങള്‍ക്കൊടുവില്‍ എല്ലാ സെക്റ്ററുകളിലെയും തീയും പുകയും ഏറെക്കുറെ നിയന്ത്രണവിധേയമാക്കാന്‍ സാധിച്ചിട്ടുണ്ട്. ഇന്നുതന്നെ പൂര്‍ണമായും പുക നിയന്ത്രണവിധേയമാക്കാന്‍ സാധിക്കുമെന്നും ഉദ്യമം അവസാനിപ്പിക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്.
Post Your Comments