വിമാനയാത്ര നടത്തുമ്പോള്‍ മറ്റുള്ളവരുടെ ലഗേജുകള്‍ കൊണ്ടുപോകുന്നതിനെതിരെ മുന്നറിയിപ്പുമായി വീണ്ടും ഖത്തര്‍ ആഭ്യന്തര വകുപ്പ്. ഇക്കാര്യത്തില്‍ യാത്രക്കാര്‍ ജാഗ്രത പാലിക്കണമെന്നും പരിശോധനകളില്‍ പിടിക്കപ്പെട്ടാല്‍ കടുത്ത ശിക്ഷ ലഭിക്കുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കി. വിമാനത്താവളങ്ങളില്‍ നിന്നും പരിചയമില്ലാത്തവര്‍ ലഗേജുകള്‍ ഏല്‍പ്പിക്കുന്ന സംഭവങ്ങള്‍ സാധാരണയാണ്.
അതോടൊപ്പം പരിചയക്കാരില്‍ നിന്നു തന്നെ വഞ്ചിക്കപ്പെടുന്നവരുമുണ്ട്. ഇത്തരം ലഗേജുകളില്‍ നിരോധിത വസ്തുക്കള്‍ കണ്ടെത്തുകയും അത് വഴി നിരവധി നിരപരാധികള്‍ കുടുങ്ങുകയും ചെയ്യാറുണ്ട്. പ്രവാസികള്‍ അവധിയാഘോഷിക്കാനായി സ്വന്തം നാടുകളിലേക്ക് തിരിക്കുന്ന സാഹചര്യത്തിലാണ് തുടര്‍ മുന്നറിയിപ്പുമായി ഖത്തര്‍ ആഭ്യന്തര വകുപ്പ് രംഗത്തെത്തിയിരിക്കുന്നത്.
നിയമവിരുദ്ധ വസ്തുക്കള്‍, ബാഗേജുകള്‍ എന്നിവ കണ്ടെത്തിയാല്‍ കടുത്ത ശിക്ഷയായിരിക്കും ലഭിക്കുക. ഒരാളുടെ നിയമവിരുദ്ധ പ്രവര്‍ത്തനം ഒരുപക്ഷെ മൊത്തം യാത്രക്കാരെയും ബാധിക്കാനും സാധ്യതയുണ്ട്. അതിനാല്‍ തന്നെ സ്വന്തം ലഗ്ഗേജുകള്‍ മാത്രമേ കൊണ്ടുപോകുന്നുള്ളൂവെന്ന് ഉറപ്പുവരുത്താന്‍ യാത്രക്കാര്‍ തയ്യാറാകാണമെന്നും ആഭ്യന്തര വകുപ്പ് ട്വിറ്ററില്‍ ആവശ്യപ്പെട്ടു.
വിമാനത്താവളത്തില്‍ യാത്രക്കാരുടെ തിരക്കേറുന്ന ഘട്ടത്തിലാണ് ഇത്തരം നിയമവിരുദ്ധ പ്രവര്ത്തനങ്ങള്‍ കൂടുതലായി നടക്കാറ്. അതിനാല്‍ തന്നെ അവധിക്കായി നാട്ടിലേക്ക് തിരിക്കുന്ന പ്രവാസികളും മറ്റ് യാതക്കാരും ഇക്കാര്യത്തില്‍ ജാഗ്രതപാലിക്കണമെന്ന് ആഭ്യന്തര വകുപ്പ് നിര്‍ദേശിച്ചു. കംസ്റ്റംസ് ഉള്‍പ്പെടെയുള്ള പരിശോധന വിഭാഗം ഇക്കാര്യത്തില്‍ കര്‍ശന പരിശോധനകള്‍ നടത്തുന്നുണ്ട്.
Post Your Comments