തേനി: ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കല്ലുകൊണ്ടു തലയ്ക്കടിച്ച് കൊലപ്പെടുത്തി. തേനി തേവാരം മേട്ടുപ്പെട്ടിയില്‍ ചെല്ലത്തുരയെയാണ് കൊലപ്പെടുത്തിയത്. ബന്ധം വിലക്കിയതിന്റെ പേരിലാണ് ചെല്ലത്തുരയ കൊല്ലപ്പെട്ടതെന്നാണ് സംശയിക്കുന്നത്. സംഭവത്തെ തുടര്‍ന്ന് ഭാര്യ ജലീന (42), പണ്ണപ്പുറം സ്വദേശി സുധാകര്‍ (29) എന്നിവര്‍ അറസ്റ്റിലായി.
പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് ചെല്ലത്തുരയ്യയും ജലീനയും പ്രണയിച്ച് വിവാഹിതരായത്. ഇവര്‍ക്ക് മക്കളില്ല. സുധാകറുമായി ജലീന അടുപ്പത്തിലായി. ഇതേച്ചൊല്ലി ചെല്ലത്തുര പിണങ്ങിയതോടെ ജലീന സ്വന്തം വീട്ടിലേക്കു പോയി. അടുത്തിടെയാണ് കൂട്ടിക്കൊണ്ടുവന്നത്. തലചുറ്റി വീണു മരിച്ചുവെന്നാണ് ഇവര്‍ ബന്ധുക്കളോടു പറഞ്ഞത്. സംശയം തോന്നിയ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കിയതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ചെല്ലത്തുരയ ഉറക്കത്തിലായിരുന്നപ്പോഴാണ് കൊല നടത്തിയതെന്നു ജലീന പൊലീസിന് മൊഴി നല്‍കി.
Post Your Comments