കല്യാണ്‍: പ്രണയം തകര്‍ന്നതിന്റെ നൈരാശ്യത്തില്‍ യുവാവ് കാമുകിയെ കൊലപ്പെടുത്തി സ്വയം തൂങ്ങി മരിച്ചു. കാമുകിയെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം ഹോട്ടല്‍മുറിയില്‍ തൂങ്ങിമരിക്കുകയായിരുന്നു. കല്യാണ്‍ റെയില്‍വേ സ്റ്റേഷനു സമീപമുള്ള ഹോട്ടലില്‍ വെള്ളിയാഴ്ച രാത്രിയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്.
ഉത്തര്‍പ്രദേശിലെ അസംഘട്ട് സ്വദേശി അരുണ്‍ ഗുപ്തയാണ് മരിച്ച യുവാവ്. യുവതി പ്രതിഭ പ്രസാദും ഉത്തര്‍പ്രദേശ് സ്വദേശിനിയാണ്. മുംബൈ ഗോത്കോപുരിലാണ് ഇവര്‍ താമസിച്ചിരുന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ ഹോട്ടലില്‍ മുറിയെടുത്ത ഇവരെ 9.30 കഴിഞ്ഞിട്ടും പുറത്തുകാണാതെ വന്നതോടെ ജീവനക്കാര്‍ അന്വേഷിച്ചപ്പോഴാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണത്തില്‍ പോലീസ് കേസെടുത്തു.
Post Your Comments