Latest NewsCricket

കാന്‍സര്‍ രോഗവുമായി പടപൊരുതി; പ്രതികൂല സാഹചര്യങ്ങളിൽ പതറാതെ മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം

മെല്‍ബണ്‍: പ്രതികൂല സാഹചര്യങ്ങളിൽ പതറാതെ കാന്‍സര്‍ രോഗവുമായി പടപൊരുതിയ അനുഭവം തുറന്നു പറഞ്ഞ് മുന്‍ ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഇയാന്‍ ചാപ്പല്‍.

ഏതാനും വര്‍ഷങ്ങളായി 75-കാരനായ ചാപ്പല്‍ സ്‌കിന്‍ കാന്‍സറിന്റെ പിടിയിലായിരുന്നു. എന്നാല്‍ അഞ്ചാഴ്ച നീണ്ട തീവ്രമായ റേഡിയേഷന്‍ തെറാപ്പിയിലൂടെ തോള്‍, കഴുത്ത്, കക്ഷം എന്നിവിടങ്ങളിലെ ചര്‍മത്തെ ബാധിച്ച കാന്‍സര്‍ നീക്കം ചെയ്തതായും അദ്ദേഹം അറിയിച്ചു.

ജീവിതത്തിലേക്ക് തിരിച്ചെത്താനായത് അടുത്ത സുഹൃത്തുക്കളുടെയും, കുടുംബത്തിന്റെയും പിന്തുണകൊണ്ടാണ്. അദ്ദേഹം പറഞ്ഞു. അടുത്ത മാസം ആരംഭിക്കുന്ന ആഷസ് പരമ്പരയില്‍ കമന്റേറ്ററായി എത്താനുള്ള തയ്യാറെടുപ്പിലാണ് 1964 – 1980 കാലഘട്ടത്തില്‍ ഓസീസിനായി 75 ടെസ്റ്റുകള്‍ കളിച്ച ചാപ്പല്‍. അതുകൊണ്ട് ഇപ്പോള്‍ പാത്തോളജി റിപ്പോര്‍ട്ടിനായുള്ള കാത്തിരിപ്പിലാണ് അദ്ദേഹം.

shortlink

Related Articles

Post Your Comments

Related Articles


Back to top button