![](/wp-content/uploads/2022/04/untitled-1-2.gif)
ന്യൂഡല്‍ഹി: ലോക രാജ്യങ്ങള്‍ക്ക് ഇന്ത്യ ഏറെ പ്രധാനപ്പെട്ട രാജ്യമായി മാറുന്നു. ഇന്ത്യയുമായി ചര്‍ച്ച നടത്താന്‍ ചൈനയുടെയും റഷ്യയുടെയും മന്ത്രിമാര്‍ക്കു പുറമേ, നിരവധി ലോക നേതാക്കളാണ് താല്‍പ്പര്യം പ്രകടിപ്പിച്ച് രംഗത്തെത്തിയത്. ഇന്ത്യയുമായി പ്രതിരോധ,വാണിജ്യ കാര്യങ്ങളുമായി ബന്ധപ്പെട്ടുകൊണ്ടുള്ള ചര്‍ച്ചകള്‍ക്കായിരുന്നു പ്രാമുഖ്യം. കേന്ദ്ര സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിനെ ചൈന ചര്‍ച്ചയ്ക്കായി ക്ഷണിച്ചിരിക്കുകയാണ്. ഇന്ത്യയ്‌ക്കൊപ്പം ഉണ്ടാകുമെന്ന് റഷ്യയും ഉറപ്പ് നല്‍കി.
Read Also : ശ്രീലങ്കയ്ക്ക് ഇന്ത്യയുടെ കൈത്താങ്ങ്, 40,000 മെട്രിക് ടണ്‍ ഡീസല്‍ കൊളംബോയിലെത്തിച്ച് ഇന്ത്യ
ഇന്ത്യയുമായി സ്വതന്ത്ര വ്യാപാര കരാറിലേര്‍പ്പെട്ടിരിക്കുകയാണ് ഓസ്ട്രേലിയ. പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി സ്‌കോട് മോറിസണും തമ്മില്‍ വെര്‍ച്വലായി ചേര്‍ന്ന യോഗത്തിലാണ് 282 മില്യണ്‍ ഡോളറിന്റെ കരാറായത്. സാമ്പത്തിക സഹകരണത്തിനും വാണിജ്യ ബന്ധത്തിനും സഹകരിക്കുന്ന കരാര്‍ ഒപ്പിടുന്ന ചടങ്ങില്‍ കേന്ദ്ര വാണിജ്യമന്ത്രി പിയൂഷ് ഗോയലും ഓസ്ട്രേലിയന്‍ വാണിജ്യ മന്ത്രി ഡാന്‍ ടെഹാനും പങ്കെടുത്തു.
ഈ സ്വതന്ത്ര വാണിജ്യ കരാര്‍ ഇന്ത്യയും ഓസ്ട്രേലിയയും തമ്മിലെ ബന്ധം കൂടുതല്‍ ആഴത്തിലുളളതാക്കാന്‍ സഹായിക്കുമെന്ന് സ്‌കോട് മോറിസണ്‍ അഭിപ്രായപ്പെട്ടു. ഇന്ത്യയില്‍ ഈ കരാര്‍ കൊണ്ട് വരുന്ന അഞ്ച് വര്‍ഷത്തിനകം ദശലക്ഷക്കണക്കിന് തൊഴിലവസരങ്ങളാണ് പ്രതീക്ഷിക്കുന്നതെന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. യോഗാദ്ധ്യാപകര്‍ക്കും ഷെഫുമാര്‍ക്കും നല്ല കാലമാണ് വരികയെന്നും വിദ്യാഭ്യാസ മേഖലയിലടക്കം സഹകരണം പ്രതീക്ഷിക്കുന്നെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
6000ത്തോളം മേഖലകളിലാണ് വാണിജ്യ കരാറിന്റെ ഫലം ലഭിക്കുക. ആഭരണം, തുണിത്തരങ്ങള്‍, തുകല്‍, ഫര്‍ണീച്ചര്‍, യന്ത്രസാമഗ്രികള്‍ തുടങ്ങിയവ കയറ്റുമതി ചെയ്യുന്നവര്‍ക്ക് വലിയ അവസരമാണ് കരാറിലൂടെ ഉണ്ടാകുന്നത്.
Post Your Comments