Latest NewsIndia

ആള്‍ക്കൂട്ട ആക്രമങ്ങള്‍ അസ്വസ്ഥത ഉണ്ടാക്കുന്നു; നിയമം കൊണ്ടുവരാനൊരുങ്ങി ഈ സംസ്ഥാനം

ആള്‍ക്കൂട്ട ആക്രമണങ്ങള്‍ക്കെതിരെ നിയമം കൊണ്ടുവരുമെന്ന് രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഖെഹ്‌ലോട് സഭയില്‍ അറിയിച്ചു. ആള്‍ക്കൂട്ട അതിക്രമങ്ങളുള്‍പ്പടെയുള്ള ഹെയ്റ്റ് ക്രൈമുകള്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയുണ്ടാകുമെന്നാണ് മുഖ്യമന്ത്രി പറഞ്ഞത്.

ഒരു മനുഷ്യനെ ഇരുപതും മുപ്പതും പേരടങ്ങുന്ന ആള്‍ക്കൂട്ടം ചുറ്റുംകൂടി നിന്ന് അക്രമിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. കുറ്റവാളികളെ നിലക്ക് നിര്‍ത്താന്‍ കടുത്ത ശിക്ഷ നല്‍കുന്ന തരത്തില്‍ നിയമനിര്‍മ്മാണം ആവശ്യമാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ദുരഭിമാന കൊലകളും നിയമം മൂലം നിയന്ത്രിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ ആള്‍ക്കൂട്ട ആക്രമണം നിയന്ത്രിക്കുന്നതിന് നിയമനിര്‍മാണം നടത്തുന്നതില്‍ അടിസ്ഥാനമില്ലെന്നാണ് ബി.ജെ.പി നിലപാടെന്ന് ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. കുറ്റകൃത്യങ്ങള്‍ തടയാന്‍ ആവശ്യത്തിന് സംവിധാനങ്ങള്‍ ഐ.പി.സിയിലും സി.ആര്‍.പി.സിയിലും ഇപ്പോഴുണ്ടെന്ന് പറഞ്ഞ രാജസ്ഥാന്‍ ബി.ജെ.പി ഉപാധ്യക്ഷന്‍
ഗ്യാനേന്ദ്ര അഹൂജ, ഇപ്പോഴത്തെ നിയമ സംവിധാനങ്ങളില്‍ എന്ത് പോരായ്മയാണ് മുഖ്യമന്ത്രി കാണുന്നതെന്നും ചോദിച്ചു.

അതേസമയം നാള്‍ക്കുനാള്‍ വര്‍ധിച്ചു വരുന്ന ആള്‍ക്കൂട്ട കൊലകള്‍ അസ്വസ്ഥതയുണ്ടാക്കുന്നതാണ്. തെറ്റിധാരണയുടെ പുറത്തുപോലും ആളുകള്‍ അക്രമിക്കപ്പെടുന്നുവെന്നും ഇതിന് അറുതി വരുത്താന്‍ നിയമ നിര്‍മ്മാണം വേണമെന്നും അദ്ദേഹം വ്യക്തമാക്കി.

-against-

shortlink

Related Articles

Post Your Comments

Related Articles


Back to top button