Latest NewsIndiaNews

റിപ്പബ്ലിക് ദിനാഘോഷ വേളയിൽ സ്കൂളിൽ മദ്യപിച്ചെത്തിയ പ്രിൻസിപ്പലിന് സസ്പെൻഷൻ

പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തതിനോടൊപ്പം വകുപ്പുതല അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്

രാജസ്ഥാൻ: റിപ്പബ്ലിക് ദിനത്തിൽ സ്കൂളിൽ മദ്യപിച്ചെത്തിയ പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്ത് വിദ്യാഭ്യാസ വകുപ്പ്. രാജസ്ഥാനിലെ നാഗൗർ ജില്ലയിലെ ഹയർസെക്കൻഡറി സ്കൂളിലെ പ്രിൻസിപ്പലാണ് റിപ്പബ്ലിക് ദിനത്തിൽ മദ്യപിച്ചെത്തിയത്. പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തതിനോടൊപ്പം വകുപ്പുതല അന്വേഷണത്തിന് ജില്ലാ കളക്ടർ ഉത്തരവിട്ടിട്ടുണ്ട്. പർബത്സറിലുളള സർക്കാർ സ്കൂളിലാണ് സംഭവം. ജനുവരി 26ന് സ്കൂളിലെ റിപ്പബ്ലിക് ദിന പരിപാടിയിൽ മദ്യലഹരിയിലാണ് കുറ്റാരോപിതനായ പ്രിൻസിപ്പൽ അരവിന്ദ് കുമാർ എത്തിയത്.

പരിപാടിയിൽ മുഖ്യാതിഥിയായി എത്തിയ പർബത്സർ എംഎൽഎ രാംനിവാസ് ഗവാദിയ പരിപാടി അവസാനിപ്പിച്ച ശേഷം പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് നടത്തിയ വൈദ്യ പരിശോധനയിൽ പ്രിൻസിപ്പൽ മദ്യം കഴിച്ചതായി സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പ്രിൻസിപ്പലിനെ സസ്പെൻഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയത്.

Also Read: പൂപ്പാറയിലെ അനധികൃത കയ്യേറ്റങ്ങൾ ഒഴിപ്പിക്കണം: ഉത്തരവിറക്കി ഹൈക്കോടതി

shortlink

Related Articles

Post Your Comments

Related Articles


Back to top button