KeralaLatest News

ഓർത്തഡോക്സ് -യാക്കോബായ തർക്കം; മന്ത്രി ഇ പി ജയരാജൻ വെവ്വേറെ ചർച്ച നടത്തി

തിരുവനന്തപുരം: രൂക്ഷമായ ഓർത്തഡോക്സ് – യാക്കോബായ തർക്കം പരിഹരിക്കാൻ ഇരു വിഭാഗങ്ങളുമായി മന്ത്രി ഇ പി ജയരാജൻ ചർച്ച നടത്തി. കായംകുളത്ത് മരിച്ച വൃദ്ധയുടെ മൃതദേഹം ഒരാഴ്‌ച്ച കഴിഞ്ഞിട്ടും സംസ്കരിക്കാനാവാത്ത തരത്തിൽ പള്ളിത്തർക്കം രൂക്ഷമായ സാഹചര്യത്തിലാണ് ചർച്ച വിളിച്ചു കൂട്ടിയത്.

സമവായ യോഗത്തിൽ യാക്കോബായ സഭയുടെ ഒപ്പം ഒന്നിച്ചിരിക്കില്ലെന്ന് ഓർത്തഡോക്സ് സഭാ പ്രതിനിധികൾ വ്യക്തമാക്കിയതോടെ ഇരു വിഭാഗങ്ങളുമായി വെവ്വേറെ ചർച്ചയാണ് നടത്തിയത്.

ഇതിനിടെ, മരിച്ച മറിയാമ്മ ഫിലിപ്പിന്‍റെ മൃതദേഹം ഓർത്തഡോക്സ് സഭാ പള്ളി സെമിത്തേരി ഒഴിവാക്കി പുറത്ത് സജ്ജീകരിച്ച പ്രത്യേക കല്ലറയിൽ സംസ്കരിച്ചു.യാക്കോബായ സഭാ പ്രതിനിധികൾ, ചർച്ചയിൽ പ്രതീക്ഷയുണ്ടെന്ന് വ്യക്തമാക്കി. ഇത് നിയമപ്രശ്നം മാത്രമല്ല, വിശ്വാസപ്രശ്നം കൂടിയാണ്. മൃതദേഹങ്ങൾ അടക്കം ചെയ്യുന്നതിന് സൗകര്യമൊരുക്കണം. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തിൽ ചർച്ചകൾ നടത്തി സമവായത്തിലൂടെ പ്രശ്നങ്ങൾ പരിഹരിക്കാമെന്ന് ഡോ. കുര്യാക്കോസ് മാർ തെയോഫിലോസ് വ്യക്തമാക്കി. അതേസമയം, ചർച്ചകൾ തുടരുമെന്ന് മന്ത്രി ഇ പി ജയരാജൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button