KottayamNattuvarthaLatest NewsKeralaNews

ഈ നാട്ടിൽ ജീവിക്കുന്നവർ ലജ്ജിക്കണം: അടിച്ച സിഐടിയു നേതാവ് ചർച്ചയ്‌ക്കെത്തി, പ്രകോപിതനായി ബസ് ഉടമ ഇറങ്ങിപ്പോയി

കോട്ടയം: സമര ചർച്ചായോഗത്തിൽ നിന്ന് ബസ് ഉടമ രാജ്‌മോഹൻ കെെമൾ ഇറങ്ങിപ്പോയി. രാജ്‌മോഹനെ പൊലീസിന് മുന്നിലിട്ട് ആക്രമിച്ച സിഐടിയു നേതാവും സിപിഎം ജില്ലാ കമ്മിറ്റിയംഗവുമായ കെആർ അജയ് ചർച്ചയ്ക്ക് പങ്കെടുത്തതിനെ തുടർന്നാണ് രാജ്‌മോഹൻ ചർച്ചയിൽ നിന്നും ഇറങ്ങിപ്പോയത്. തന്നെ മർദ്ദിച്ച പ്രതിക്കൊപ്പം ചർച്ചയ്ക്കില്ലെന്ന് രാജ്‌മോഹൻ അറിയിച്ചു.

‘ഇവിടെ വന്നപ്പോൾ വളരെ വിഷമം തോന്നി. കോടതിയുടെ വിധി നഗ്നമായി ലംഘിച്ച് എന്നെ പൊതുവഴിയിൽ ആക്രമിച്ച പ്രതിയെ ആനയിച്ചുകൊണ്ട് വന്ന് ലേബർ ഓഫീസറുടെ മുന്നിലെ കസേരയിൽ ഇരുത്തി എന്നെ ചർച്ചയ്ക്ക് വിളിച്ച രംഗം എല്ലാവരും കണ്ടല്ലോ. ഇതൊല്ലാം കാണുന്ന ജനങ്ങളോട് എനിയ്ക്ക് ഒന്നേ പറയാനുള്ളൂ. ലജ്ജിക്കണം, തല താഴ്ത്തണം ഈ നാട്ടിൽ ജീവിക്കുന്നവർ ലജ്ജിക്കണം. സാധാരണക്കാരന്റെ നീതിയ്ക്ക് വേണ്ടി പോരാടുന്നവന്റെ അവസ്ഥയാണിത്.’ രാജ്‌മോഹൻ പറഞ്ഞു.

shortlink

Related Articles

Post Your Comments

Related Articles


Back to top button