Latest NewsIndiaNews

ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​രമുള്ള ലൈംഗികബന്ധം: പ്രാ​യ​പ​രി​ധി 18ൽ​നി​ന്ന് കു​റയ്​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് ചർച്ച

ഡ​ൽ​ഹി: ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​രം ലൈം​ഗി​ക​ബ​ന്ധ​ത്തി​ലേ​ർ​പ്പെ​ടു​ന്ന​തി​നു​ള്ള പ്രാ​യ​പ​രി​ധി പതിനെട്ടിൽ​​നി​ന്ന് കു​റയ്​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ച് നി​യ​മ കമ്മീ​ഷ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​റി​ന്റെ അ​ഭി​പ്രാ​യം ​തേ​ടി. കു​ട്ടി​ക​ൾ​ക്ക് ലൈംഗിക കു​റ്റ​കൃ​ത്യ​ത്തി​ൽ​ നി​ന്ന് സം​ര​ക്ഷ​ണം ന​ൽ​കു​ന്ന നി​യ​മം, ഉ​ഭ​യ​ക​ക്ഷി സ​മ്മ​ത​പ്ര​കാ​ര​മു​ള്ള ലൈം​ഗി​ക​ബ​ന്ധ​ത്തി​ലും ചു​മ​ത്തു​ന്നു​ണ്ടെ​ന്ന പ​രാ​തി​ക​ളെ തു​ട​ർ​ന്നാ​ണ് നി​യ​മ ക​മ്മീ​ഷ​ന്റെ നീ​ക്കം.

നി​ല​വി​ൽ പതിനെട്ട് വ​യ​സി​ന് താ​ഴെ​യു​ള്ള​വ​രു​ടെ ലൈം​ഗി​ക പീ​ഡ​ന പ​രാ​തി​ക​ളി​ൽ ഉ​ഭ​യ​ക​ക്ഷി സമ്മതപ്രകാരമാണെങ്കി​ലും പോ​ക്സോ ചു​മ​ത്തു​ന്ന​താ​ണ് രീ​തി. ഉ​ഭ​യ​ക​ക്ഷി ലൈം​ഗി​ക ബ​ന്ധ​ത്തി​ന്റെ പ്രാ​യ​പ​രി​ധി കു​റ​ക്കു​ന്ന കാ​ര്യം കേ​ന്ദ്ര വ​നി​ത-​ശി​ശു ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ലെ ഉ​ദ്യോ​ഗ​സ്ഥ​രു​മാ​യി നി​യ​മ കമ്മീഷൻ ച​ർ​ച്ച​ചെ​യ്തു. ത​ങ്ങ​ളു​ടെ പ​ക്ക​ലു​ള്ള വി​വ​ര​ങ്ങ​ൾ ക​മ്മീ​ഷ​ന് കൈ​മാ​റി​യതായി മ​ന്ത്രാ​ല​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വൃ​ത്ത​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button