ഡല്‍ഹി: യമനിലെ ജയിലില്‍ വധശിക്ഷ കാത്ത് കഴിയുന്ന മലയാളി നഴ്‌സ് നിമിഷ പ്രിയയുടെ മോചനത്തിന് കേന്ദ്രസര്‍ക്കാർ ഇടപെടുന്നു. കൊല്ലപ്പെട്ട തലാല്‍ മുഹമ്മദിന്റെ കുടുംബവുമായുള്ള ചര്‍ച്ചയില്‍ കേന്ദ്രസര്‍ക്കാര്‍ പ്രതിനിധിയും പങ്കെടുത്തേക്കുമെന്ന് റിപ്പോര്‍ട്ട്.
എന്നാല്‍, കൊല്ലപ്പെട്ടയാളുടെ കുടുംബവുമായി എപ്പോഴാണ് ചര്‍ച്ച നടക്കുകയെന്ന് തീരുമാനമായിട്ടില്ല. യമനില്‍ വച്ചാണോ അതോ പുറത്തുവച്ചാണോ ചര്‍ച്ച നടക്കുകയെന്നും തീരുമാനിച്ചിട്ടില്ല. യമനിലെത്തി നിമിഷ പ്രിയയെ കാണാനും കൊല്ലപ്പെട്ടയാളുടെ കുടുംബത്തെ കണ്ട് ദയാധനം നല്‍കി മോചനം സാധ്യമാക്കാനുമാണ് കുടുംബത്തിന്റെ ശ്രമം.
കോവിഡ്: യുഎഇയിൽ ഇന്ന് സ്ഥിരീകരിച്ചത് 229 കേസുകൾ
നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരി, മകള്‍ മിഷേല്‍ എന്നിവര്‍ യമനിലേക്ക് പോകുന്നതിനായി കേന്ദ്രസര്‍ക്കാരിന് പ്രത്യേക അപേക്ഷ സമര്‍പ്പിച്ചിരിക്കുകയാണ്. മോചനത്തിനായി യമനിലെ സുപ്രീംകോടതിയില്‍ അപ്പീല്‍ നല്‍കിയ ശേഷം ചര്‍ച്ച നടത്താമെന്ന അഭിപ്രായത്തിലാണ് കേന്ദ്രസര്‍ക്കാർ.
ജസ്റ്റിസ് കുര്യന്‍ ജോസഫാണ് നിമിഷ പ്രിയയുടെ മോചന ശ്രമങ്ങള്‍ ഏകോപിപ്പിക്കുന്നത്. കൊല്ലപ്പെട്ട യമനി പൗരന്‍ തലാലിന്റെ കുടുംബത്തെ കണ്ട് മാപ്പ് ചോദിക്കാനാണ് തീരുമാനം. തലാലിന്റെ കുടുംബം ക്ഷമിക്കുമെന്നാണ് നിമിഷയുടെയും കുടുംബത്തിന്റെയും പ്രതീക്ഷ.
Post Your Comments