ന്യൂഡല്‍ഹി: ഓള് ഇന്ത്യാ ഫുട്ബോള്‍ ഫെഡറേഷന്റെ ഈ വര്‍ഷത്തെ പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. കഴിഞ്ഞ സീസണിലെ ഏറ്റവും മികച്ച യുവതാരത്തിനുള്ള ‘എമര്‍ജിങ് പ്ലേയര്‍ അവാര്‍ഡ്’ മലയാളി താരം സഹല്‍ അബ്ദുള്‍ സമദിനാണ് ഏറ്റവും മികച്ച പുരുഷ താരമായി സുനില്‍ ഛേത്രിയെ തിരഞ്ഞെടുത്തു. ആശാലതാ ദേവിയാണ് മികച്ച വനിതാ താരം. ഇന്ത്യക്കായും ബംഗളൂരു എഫ്.സിക്കായും നടത്തിയ പ്രകടനങ്ങള്‍ പരിഗണിച്ചാണ് ഛേത്രിക്ക് പുരസ്കാരം.
കഴിഞ്ഞ സീസണില്‍ കേരള ബ്ലാസ്റ്റേഴ്സിനായി പുറത്തെടുത്ത പ്രകടനമാണ് സഹല്‍ അബ്ദുള്‍ സമദിനെ പുരസ്കാരത്തിന് അര്‍ഹനാക്കിയത്. ഇന്ത്യയുടെ അണ്ടര്‍-23 ടീമിലും സീനിയര്‍ ടീമിലും ഈ സീസണില്‍ സഹല്‍ കളിച്ചിട്ടുണ്ട്.
Post Your Comments