Latest NewsInternational

ഇത് ദാവീദിന്റെ അഭയ കേന്ദ്രം; ചരിത്രമുറങ്ങുന്ന ഈ നഗരത്തെ കണ്ടെത്തി പുരാവസ്തു  വിദഗ്ധര്‍

ജറുസലേം: പുരാതന ഫെലിസ്ത്യ പട്ടണമായ സിക്ലാഗ് എവിടെയാണെന്നു ക്യത്യമായി കണ്ടെത്തിയെന്നും ഇപ്പോഴത്തെ മധ്യ ഇസ്രയേലിലാണതിന്റെ സ്ഥാനമെന്നും ഹീബ്രു സര്‍വകലാശാലയുടെ നേതൃത്വത്തില്‍ ഗവേഷണം നടത്തിയ പുരാവസ്തു വിദഗ്ധ സംഘം വ്യക്തമാക്കി. ഫെലിസ്ത്യ സംസ്‌കാരം ഇവിടെ നിലനിന്നതിന്റെ സൂചന നല്‍കുന്ന ചരിത്രാവശിഷ്ടങ്ങള്‍, പുരാതന കാലത്തു ഫെലിസ്ത്യര്‍ ഉപയോഗിച്ചിരുന്ന മണ്‍പാത്രങ്ങള്‍ എന്നിവ ഖനനത്തില്‍ കണ്ടെത്തിയിട്ടുണ്ട്.

ബിസി 12ാം നൂറ്റാണ്ടു മുതല്‍ സിക്ലാഗ് എന്നറിയപ്പെട്ടിരുന്ന പ്രദേശം, ദക്ഷിണ ഇസ്രയേലിലെ 12 സ്ഥലങ്ങളിലേതെങ്കിലും ഒന്നാണ് എന്നായിരുന്നു ഗവേഷകര്‍ കരുതിയിരുന്നത്. എന്നാല്‍, മധ്യ ഇസ്രയേലിലാണതിന്റെ സ്ഥാനമെന്നാണ് ഇപ്പോഴത്തെ കണ്ടെത്തല്‍.ഇസ്രയേലിലെ രണ്ടാമത്തെ രാജാവായ ദാവീദിന്റെ ജീവിതവുമായി ചേര്‍ന്നു നില്‍ക്കുന്നതിനാലാണ് സിക്ലാഗിന് ചരിത്രത്തില്‍ പ്രധാന്യമേറുന്നത്.

ദാവീദ് ഇസ്രയേലിന്റെ ആദ്യരാജാവ് സാവൂളിനെ ഭയന്ന് ഫെലിസ്ത്യ പട്ടണമായ സിക്ലാഗില്‍ അഭയം തേടിയെന്നും സാവൂളിന്റെ മരണം വരെ അവിടെ താമസിച്ചുവെന്നും വിശ്വസിക്കപ്പെടുന്നു. അന്നത്തെ ഫെലിസ്ത്യ രാജാവായ ആഖീശ്, ദാവീദിനു സിക്ലാഗിന്റെ ഭരണാധികാരം എല്‍പിച്ചുകൊടുത്തത് ബൈബിളിലെ 1 സാമുവല്‍ 27ാം അധ്യായത്തില്‍ വിവരിക്കുന്നുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button